India's Mumtaz Khan defeats German team
ലക്നൗ: ജർമ്മൻ ടീമിനെ തകർത്തെറിഞ്ഞ് ഷോട്ട് അടിച്ച ഇന്ത്യൻ ഹോക്കി താരത്തിന്റെ പ്രകടനത്തിൽ അഭിമാനത്തോടെ താരത്തിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത് . ഇന്ത്യൻ വനിതാ ഹോക്കി ജൂനിയർ ടീമിലെ മുംതാസ് ഖാന്റെ പ്രകടനത്തിലാണ് അമ്മ ഖ്വയ്സർ ജഹാൻ സന്തോഷഭരിതയായി അഭിമാനം കൊള്ളുന്നത്. തന്റെ മകൾ തനിക്കും രാജ്യത്തിനും അഭിമാനമാണെന്നും അവൾ നൂറ് ആൺമക്കൾക്ക് തുല്യമാണെന്നും ഖ്വയ്സർ ജഹാൻ അഭിമാനത്തോടെ പറഞ്ഞു.
തനിക്കെല്ലാം പെൺമക്കളല്ലേ എന്ന് പറഞ്ഞ് കളിയാക്കിയ നിരവധി പേരാണ് തനിക്ക് ചുറ്റുമുണ്ടായിരുന്നത് എന്നും എന്നാലിന്ന് ആ മകളെ ഓർത്ത് താനും ഈ നാടും തന്നെ കളിയാക്കിയ നാട്ടുകാരും അഭിമാനിക്കുന്നുവെന്നും ഖ്വയ്സർ ജഹാൻ സന്തോഷപൂർവ്വം പറഞ്ഞു . പെൺകുട്ടികളെ ക്കുറിച്ചുള്ള നമ്മുടെ പൊതു ധാരണകൾ ഇത്തരം നേട്ടങ്ങൾ കണ്ടിട്ടെങ്കിലും മാറണം എന്നും ഖ്വയ്സർ ജഹാൻ കൂട്ടിചേർത്തു
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…