സീമ പൂജാനി
ദില്ലി : ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാന്റെ ഓരോ അനീതിയും എണ്ണിയെണ്ണി പറഞ്ഞ്, ഇന്ത്യൻ പ്രതിനിധി സീമ പൂജാനി. ഇന്ത്യയ്‌ക്കെതിരായി കുപ്രചരണങ്ങൾ നടത്താൻ ഈ യോഗത്തെ പാകിസ്ഥാൻ പ്രതിനിധി ഒരിക്കൽ കൂടി തിരഞ്ഞെടുത്തതായും ഒരു മതന്യൂനപക്ഷത്തിനും ഇന്ന് പാകിസ്ഥാനിൽ സ്വതന്ത്രമായി ജീവിക്കാനോ അവരുടെ മതം ആചരിക്കാനോ കഴിയില്ലെന്നും അഹമ്മദിയ സമുദായം അവരുടെ വിശ്വാസം പിന്തുടരുന്നതിന്റെ പേരിൽ ഭരണകൂടത്തിന്റെ പീഡനം നേരിടുകയാണെന്നും പൂജനി പറഞ്ഞു.
പാകിസ്ഥാനിലെ ക്രിസ്ത്യാനികളുടെ അവസ്ഥ അതിദയനീയമാണ്. അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിലാണ് ഗവൺമെന്റ് സ്വീകരിക്കുന്ന പലനടപടികളും.സർക്കാർ സ്ഥാപനങ്ങൾ ശുചീകരണ ജോലികൾക്കായി മാത്രമാണ് ക്രിസ്ത്യൻ വിശ്വാസികളെ തിരഞ്ഞെടുക്കുന്നത്.
ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം വിധേയരാകുന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണകൂടവും നിസ്സംഗമായ ജുഡീഷ്യറിയും ഇത്തരം പ്രവണതകൾക്ക് നേരെ കണ്ണടയ്ക്കുന്നു. ഹിന്ദു, സിഖ് സമുദായങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു. അവരുടെ ആരാധനാലയങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇതിനിതിരെ ശബ്ദമുയർത്തുന്ന ആളുകളെ ഭരണകൂടം നിർദയം അടിച്ചമർത്തുകയാണ്. സൈന്യത്തെയോ ജുഡീഷ്യറിയെയോ വിമർശിക്കുന്ന ആർക്കും അഞ്ച് വർഷം തടവ് ശിക്ഷ വിധിക്കുന്ന ഒരു ബിൽ നിലവിൽ പാകിസ്ഥാൻ പാർലമെന്റിന്റെ മേശപ്പുറത്തുണ്ട് എന്നത് രാജ്യത്തിൽ നിലനിക്കുന്ന അരാജകത്വത്തിനു തെളിവാണ്.
പാകിസ്ഥാൻ കടുത്ത പ്രതിസന്ധികൾ നേരിടുന്ന സമയത്തും ശ്രദ്ധിക്കുന്നത് ഇന്ത്യയുടെ കുറ്റവും കുറവും കണ്ടെത്തി ദുപ്രചാരണങ്ങൾ പടച്ചു വിടാനാണ്. ഇതിനു പകരം തങ്ങളുടെ ഊർജ്ജം തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കാൻ പാകിസ്ഥാൻ നേതൃത്വത്തിനും പ്രതിനിധികൾക്കും പൂജാനി ഉപദേശം നൽകി.
പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനേയും പോലെ പാകിസ്ഥാന്റെ സുരക്ഷാ ഏജൻസികൾ പോറ്റിവളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. സ്വന്തം ജനങ്ങളെ സേവിക്കുന്നതിനു പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാത്തപ്പോൾ, അന്താരാഷ്ട്ര ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പ്രോത്സാഹിപ്പിക്കാനും സേവിക്കാനും പാകിസ്ഥാൻ മുൻനിരയിലാണ്
“പാകിസ്ഥാന്റെ പ്രധാന സൈനിക അക്കാദമിക്ക് അടുത്താണ് ഒസാമ ബിൻ ലാദൻ താമസിച്ചിരുന്നത് ഹാഫിസ് സയീദും മസൂദ് അസറും പാകിസ്ഥാൻ സുരക്ഷാ ഏജൻസികൾ പതിറ്റാണ്ടുകളായി പോറ്റിവളർത്തുകയും അഭയം നൽകുകയും ചെയ്യുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ചരിത്രത്തിലെ തന്നെ കൊടും ഭീകരനാണിവർ.” പൂജാനി പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…