ദില്ലി: കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഒക്ടോബറില്‍ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്. ഇനിയുള്ള ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി കൊവിഡ് ദുരന്തങ്ങള്‍ തുടരുമെന്നും 40 ഓളം വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ പരിചരണ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വൈറോളജിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍ എന്നവരാണ് വാര്‍ത്താ ഏജന്‍സിയോട് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം നിരവധി പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ദില്ലി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. കൂടാതെ രോഗബാധിതരുടെ എണ്ണവും കുറഞ്ഞേക്കും.
അതേസമയം മൂന്നാം തരംഗം ഓഗസ്റ്റില്‍ എത്തുമെന്നാണ് മൂന്ന് വിദഗ്ധര്‍ പ്രവചിച്ചത്. എന്നാൽ സെപ്റ്റംബറിലെന്നാണ് 12 പേര്‍ അഭിപ്രായപ്പെടുന്നത്. നവംബറിനും അടുത്തവര്‍ഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗമെന്ന് മറ്റൊരു വിഭാഗം വിലയിരുത്തി. കൂടാതെ രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇതിനിടെ, മൂന്നാം തരംഗം കുട്ടികളെയും 18 വയസില്‍ താഴെയുള്ളവരെയും എത്തരത്തില്‍ ബാധിക്കും എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് വിദഗ്ധര്‍ പങ്കുവച്ചത്. എന്നാൽ 40 ല്‍ 26 വിദഗ്ധരും കുട്ടികളില്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…