ന്യൂദില്ലി: കോക്രോച്ച് ജനത പാർട്ടി വക്താവ് സൗരവ് ദാസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ജെൻസി (Gen Z) പ്രതിഷേധക്കാരെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളെ വിമർശിച്ച സൗരവ് ദാസിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ മറുപടി നൽകിയത്. സൗരവ് ദാസിന്റെ പ്രായവും അദ്ദേഹം വിദ്യാർത്ഥിയാണെന്ന അവകാശവാദവും ചോദ്യം ചെയ്ത കങ്കണ, തന്റെ കരിയറിലെ നേട്ടങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് സൗരവിനെ “ഒന്നിനും കൊള്ളാത്തവൻ ” എന്ന് വിശേഷിപ്പിച്ചു. നടി, ചലച്ചിത്ര നിർമാതാവ്, തിരക്കഥാകൃത്ത്, സംരംഭക, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളിൽ താൻ കൈവരിച്ച നേട്ടങ്ങളും കങ്കണ എടുത്തുപറഞ്ഞു.
സൗരവ് ദാസ് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട്, “ഈ വ്യക്തിയെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ അദ്ദേഹത്തിന് 28 വയസ്സാണെന്ന് കണ്ടു. ഇത്രയും പ്രായമായിട്ടും എങ്ങനെ വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നുവെന്ന് മനസ്സിലാകുന്നില്ല എന്ന് കങ്കണ പറഞ്ഞു. “ഞാൻ കഴിഞ്ഞ രണ്ട് വർഷമായി മാത്രമാണ് രാഷ്ട്രീയത്തിൽ ഉള്ളത്. എന്നാൽ കഴിഞ്ഞ 20 വർഷമായി പൊതുജീവിതത്തിന്റെ ഭാഗമാണ്”- എന്ന് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
“അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. പുതിയ എംപിയായതിനാൽ പാർലമെന്റിലെ ജോലിഭാരം കൂടുതലായിരുന്നു. അതേസമയം ഞാൻ സിനിമാ സംവിധായികയും അഭിനേത്രിയും നിർമാതാവും തിരക്കഥാകൃത്തും സംരംഭകയുമാണ്,” എന്നും പറഞ്ഞു.
വിജയത്തിന്റെ വില അറിയാത്ത ആളാണ് സൗരവ് ദാസെന്നും കങ്കണ വിമർശിച്ചു. “പൂർണമായും തൊഴിലില്ലാത്ത ഒരാൾക്ക് എല്ലാ സമയത്തും ആവശ്യക്കാരിയായിരിക്കുക എന്നതിന്റെ അർഥം മനസ്സിലാകില്ല,” എന്നും കങ്കണ പരാമർശിച്ചു. സൗരവ് ദാസിനെ നേരിട്ട് അഭിസംബോധന ചെയ്ത കങ്കണ, “നിങ്ങളുടെ പ്രശ്നങ്ങൾ വ്യക്തിപരമാണ്. നിങ്ങൾ വിദ്യാർത്ഥിയല്ല, ഒന്നിനും കൊള്ളാത്ത വ്യക്തിയാണ്. ആദ്യം ഒരു തൊഴിൽപാടവമെങ്കിലും പഠിക്കൂ. അവിടെ നിന്നാണ് തുടക്കം കുറിക്കേണ്ടത്,” എന്നും കങ്കണ കുറിച്ചു.ജെൻസി പ്രതിഷേധക്കാരെ “ജനറേഷൻ ഗട്ടർ” എന്ന് വിശേഷിപ്പിച്ച കങ്കണയുടെ പരാമർശങ്ങളെ സൗരവ് ദാസ് വിമർശിച്ചതിന് പിന്നാലെയാണ് വീണ്ടും കങ്കണയുടെ ഈ പ്രതികരണം.
അതേസമയം എഎൻഐയോട് സംസാരിച്ച സൗരവ് ദാസ്, “കങ്കണ റണാവത്തിനെ അവരുടെ സ്വന്തം പാർട്ടിക്കാർ പോലും അത്ര ഗൗരവമായി കാണുന്നില്ല. അങ്ങനെയിരിക്കെ ഞങ്ങൾ എന്തിന് അവരെ ഗൗരവമായി എടുക്കണം?” എന്ന് ചോദിച്ചിരുന്നു. ജെൻസി, ജെൻ ആൽഫ ഉൾപ്പെടെയുള്ള യുവതലമുറ കങ്കണയുടെ അഭിപ്രായങ്ങളെ കാര്യമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എംപിയെന്ന നിലയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് കങ്കണ മുമ്പ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയ സൗരവ്, “ഞങ്ങളെ ‘ഗൗരവമില്ലാത്ത തലമുറ’ എന്ന് വിളിക്കുമ്പോൾ സ്വന്തം ഗൗരവം അവർ തന്നെയാണ് തുറന്നുകാട്ടിയത്,” എന്നും വിമർശിച്ചു.പൊതുപ്രവർത്തകർ ഭാഷയിൽ മാന്യത പാലിക്കണം. വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം. സ്വന്തം പദവിയുടെ അന്തസ്സിന് ചേർന്ന ഭാഷയാണ് ഉപയോഗിക്കേണ്ടത്. രാജ്യത്തിനുവേണ്ടി നിങ്ങൾ ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ജെൻസി ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുകയാണ്. രാജ്യത്തെ ജനാധിപത്യത്തിലേക്കുള്ള വിശ്വാസം തിരിച്ചുകൊണ്ടുവന്നത് യുവതലമുറയാണ്, നിങ്ങൾ അല്ല,” -എന്നുമാണ് സൗരവ് പറഞ്ഞത്
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…