baby-adoption
കോട്ടക്കൽ: ആറു മാസം പ്രായമായ സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസും ഫയര്‍ ഫോഴ്സും. തന്റെ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് വിലങ്ങന്‍ അഫ്സല്(28)കുട്ടിയുമായി വീടിനു മുകളില്‍ കയറിയത്. മാത്രമല്ല ഒരു കയ്യില്‍ കുട്ടിയും മറുകയ്യില്‍ രണ്ടു കത്തികളുമായിട്ടായിരുന്നു ആത്മഹത്യ ഭീഷണി.
പിന്നാലെ ദീർഘ നേരത്തെ അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാര്യ പിതാവിന് കുട്ടിയെ കൈമാറുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ഒരു മണിയോടെ യുവാവിനെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു കീഴടക്കി.
എന്നാൽ, മാനസിക ദൗര്‍ബല്യമുള്ളയാളാണ് യുവാവെന്നാണ് കുടുംബം പറയുന്നത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്സലിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…