Saturday, May 4, 2024
spot_img

ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയുമായി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച് അഫ്സൽ; പിന്നാലെ കൊല്ലുമെന്ന് ഭീഷണി: പിന്നീട് സംഭവിച്ചത്

കോട്ടക്കൽ: ആറു മാസം പ്രായമായ സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ സാഹസികമായി കീഴ്‌പ്പെടുത്തി പൊലീസും ഫയര്‍ ഫോഴ്സും. തന്റെ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് വിലങ്ങന്‍ അഫ്സല്‍(28)കുട്ടിയുമായി വീടിനു മുകളില്‍ കയറിയത്. മാത്രമല്ല ഒരു കയ്യില്‍ കുട്ടിയും മറുകയ്യില്‍ രണ്ടു കത്തികളുമായിട്ടായിരുന്നു ആത്മഹത്യ ഭീഷണി.

പിന്നാലെ ദീർഘ നേരത്തെ അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാര്യ പിതാവിന് കുട്ടിയെ കൈമാറുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ഒരു മണിയോടെ യുവാവിനെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു കീഴടക്കി.

എന്നാൽ, മാനസിക ദൗര്‍ബല്യമുള്ളയാളാണ് യുവാവെന്നാണ് കുടുംബം പറയുന്നത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്സലിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles