Kerala

കലാമൂല്യങ്ങൾ കൊണ്ട് സമ്പന്നവും സംഭവബഹുലവുമായ അഭിനയ ജീവിതത്തിൽ നിന്ന് ഇന്നസെന്റ് പടിയിറങ്ങി; സംസ്കാര ചടങ്ങുകൾ നാളെ വൈകുന്നരം 5 നും അഞ്ചരയ്ക്കും ഇടയിൽ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വച്ച് നടക്കും

കൊച്ചി: കലാമൂല്യങ്ങൾ കൊണ്ട് സമ്പന്നവും സംഭവബഹുലവുമായ അഭിനയ ജീവിതത്തിൽ നിന്ന് പടിയിറങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇന്നസെന്റ്. പ്രേക്ഷക ലക്ഷങ്ങളെ കുടുകുടെ ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്‌ത ഇന്നച്ചൻ ഇനിയില്ല. മാർച്ച് മൂന്നിനായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുദിവസമായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. രണ്ടു തവണ അർബുദത്തെ അതിജീവിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. അടുത്തകാലത്തായി അദ്ദേഹത്തിന് ആവർത്തിച്ച് കോവിഡ് ബാധിച്ചിരുന്നു. അതുമൂലമുണ്ടായ ന്യുമോണിയയ്ക്ക് ചികിത്സയിലിരിക്കെയായിരുന്നു ഇന്ന് രാത്രി 10.30 ഓടെ അന്ത്യം സംഭവിക്കുന്നത്. 75 വയസ്സായിരുന്നു. രാവിലെ എട്ടുമണി മുതൽ 11 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതികദേഹം തുടർന്ന് മൂന്നുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.തുടർന്ന് വൈകുന്നരം 5 നും അഞ്ചരയ്ക്കും ഇടയിൽ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക

1972-ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റ് ജനിച്ചത്. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ് എൻ എച്ച് സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി. പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. രാഷ്ട്രീയത്തിൽ നേരത്തെ തന്നെ താല്പര്യമുണ്ടായിരുന്ന ഇന്നസെന്റ് 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

Anandhu Ajitha

Recent Posts

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന…

34 mins ago

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

57 mins ago

ജോലി തേടിപ്പോയ മലയാളി യുവാക്കൾ തായ്‌ലാന്റിൽ തടവിലെന്ന് പരാതി; മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലാന്‍റിലെത്തിയ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം…

1 hour ago

12 കോടിയുടെ ഭാഗ്യശാലി ആര്? അറിയാൻ മണിക്കൂറുകൾ മാത്രം…! വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍…

2 hours ago

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

2 hours ago

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം

ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി

2 hours ago