INS Kolkata to rescue again; Indian Navy rescues Swiss merchant ship under Houthi missile attack; 23 crew including 13 Indians were on board!
ദില്ലി: വീണ്ടും രക്ഷകനായി INS കൊൽക്കത്ത. ഏദൻ ഉൾക്കടലിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിനിരയായ സ്വിറ്റസർലന്റ് ഉടമസ്ഥതയിലുള്ള വ്യാപാര കപ്പൽ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു രക്ഷാദൗത്യം നടന്നത്. ലൈബീരിയൻ പതാക ഘടിപ്പിച്ച എംവി MSC SKY II കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.
ഏദനിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെയാണ് ഹൂതികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചത്. അപായ സന്ദേശം ലഭിച്ചയുടനെ മേഖലയുടെ സുരക്ഷയ്‌ക്കായി വിന്യസിച്ചിരുന്ന നാവികസേനയുടെ INS കൊൽക്കത്ത അങ്ങോട്ടേക്ക് കുതിച്ചു. INS കൊൽക്കത്തയിലെ 12 അഗ്നിശമന സേനാംഗങ്ങൾ അടക്കം കപ്പലിൽ കയറിയാണ് തീയണച്ച് ജീവനക്കാരെ രക്ഷിച്ചത്. സ്പെഷ്യലിസ്റ്റ് എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ (ഇഒഡി) ടീം തുടർ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷണാണ് വ്യാപാര കപ്പലിന്റെ യാത്ര പുനരാംരംഭിച്ചത്. രക്ഷാദൗത്യം പൂർത്തിയായ ശേഷമാണ് ഇത് സംബന്ധിച്ച വാർത്ത നാവികസേന ഒദ്യോഗികമായി പുറത്ത് വിട്ടത്.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…