ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് താത്കാലികാശ്വാസം. ഇമ്രാൻ ഖാന്റെ ജാമ്യം മേയ് 31 വരെ നീട്ടി ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. മേയ് ഒൻപതിന് മുൻപ് ഇമ്രാനെതിരെ റജിസ്റ്റർ ചെയ്ത ഒരു കേസിലും മേയ് 31 വരെ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരം ഹാജരാക്കുന്നതിനു കൂടുതൽ സമയം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി നടപടി. കോടതിയിൽ ഇമ്രാൻ ഹാജരായിരുന്നില്ല. ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇമ്രാനെതിരെ നൂറുലധികം കേസുകളാണ് പാകിസ്ഥാനിൽ റജിസ്റ്റർ ചെയ്തെന്ന് പാർട്ടി കോടതിയിൽ പറഞ്ഞു. ഇതിന്റെ എല്ലാം വിവരങ്ങളും തങ്ങൾക്ക് ലഭ്യമാക്കണമെന്നും പിടിഐ കോടതിയിൽ ആവശ്യപ്പെട്ടു.
സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരം രേഖകൾ ഹാജരാക്കുന്നതിനായി മേയ് 31 വരെ സമയം അനുവദിച്ചു. തുടർവാദം മേയ് 31ന് കേൾക്കുമെന്നും കോടതി അറിയിച്ചു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…