സൂര്യ കുമാർ യാദവ് ബാറ്റിങിനിടെ
ദുബായ് : രാജ്യാന്തര ട്വന്റി20 റാങ്കിങ് പുറത്തിറങ്ങി. ഐസിസി റാങ്കിങ്ങിന്റെ ഏറ്റവും പുതിയ പതിപ്പിലും ട്വന്റി20 ബാറ്റർമാരിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്താണ്. 908 റേറ്റിങ് പോയിന്റാണ് സൂര്യക്കുള്ളത്.അതെ സമയം റാങ്കിങ്ങിൽ രണ്ടാമതുള്ള പാക് താരം മുഹമ്മദ് റിസ്‍വാനു 836 റേറ്റിങ് പോയിന്റ മാത്രമാണുള്ളത്. 2020ൽ 915 റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ലിഷ് താരം ഡേവിഡ് മലാന്റെ പേരിലാണ് കൂടുതൽ റേറ്റിങ് പോയിന്റ് എന്ന റെക്കോർഡ്. 8 പോയിന്റുകൾ കൂടി നേടിയാൽ ഈ റെക്കോർഡ് സൂര്യക്ക് സ്വന്തമാക്കാം.
2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയ സൂര്യകുമാർ യാദവ്, ഇതുവരെ 47 മത്സരങ്ങളിൽ നിന്ന് 47.17 ശരാശരിയിൽ നേടിയത് 1651 റൺസാണ്. ഇതിൽ മൂന്നു സെഞ്ചറികളും 13 അർധസെഞ്ചറികളും ഉൾപ്പെടുന്നു. 117 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. ഇതുവരെ അടിച്ചുകൂട്ടിയത് 94 സിക്സറുകളും 149 ഫോറുകളുമാണ്.
കഴിഞ്ഞ വർഷം 2022 ലെ മികച്ച ട്വന്റി20 താരമായി ഐസിസി തിരഞ്ഞെടുത്തിരുന്നു. ട്വന്റി20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായും സൂര്യകുമാർ റെക്കോർഡിട്ടു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…