Saturday, May 4, 2024
spot_img

രാജ്യാന്തര ട്വന്റി20 റാങ്കിങ് പുറത്തിറങ്ങി;റാങ്കിങ്ങിൽ 908 റേറ്റിങ്ങുമായി സൂര്യകുമാർ ഒന്നാം റാങ്കിൽ; രണ്ടാമതുള്ള പാക് താരം റിസ്‌വാന് 836 റേറ്റിങ് മാത്രം

ദുബായ് : രാജ്യാന്തര ട്വന്റി20 റാങ്കിങ് പുറത്തിറങ്ങി. ഐസിസി റാങ്കിങ്ങിന്റെ ഏറ്റവും പുതിയ പതിപ്പിലും ട്വന്റി20 ബാറ്റർമാരിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്താണ്. 908 റേറ്റിങ് പോയിന്റാണ് സൂര്യക്കുള്ളത്.അതെ സമയം റാങ്കിങ്ങിൽ രണ്ടാമതുള്ള പാക് താരം മുഹമ്മദ് റിസ്‍വാനു 836 റേറ്റിങ് പോയിന്റ മാത്രമാണുള്ളത്. 2020ൽ 915 റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ലിഷ് താരം ഡേവിഡ് മലാന്റെ പേരിലാണ് കൂടുതൽ റേറ്റിങ് പോയിന്റ് എന്ന റെക്കോർഡ്. 8 പോയിന്റുകൾ കൂടി നേടിയാൽ ഈ റെക്കോർഡ് സൂര്യക്ക് സ്വന്തമാക്കാം.

2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയ സൂര്യകുമാർ യാദവ്, ഇതുവരെ 47 മത്സരങ്ങളിൽ നിന്ന് 47.17 ശരാശരിയിൽ നേടിയത് 1651 റൺസാണ്. ഇതിൽ മൂന്നു സെഞ്ചറികളും 13 അർധസെഞ്ചറികളും ഉൾപ്പെടുന്നു. 117 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. ഇതുവരെ അടിച്ചുകൂട്ടിയത് 94 സിക്സറുകളും 149 ഫോറുകളുമാണ്.

കഴിഞ്ഞ വർഷം 2022 ലെ മികച്ച ട്വന്റി20 താരമായി ഐസിസി തിരഞ്ഞെടുത്തിരുന്നു. ട്വന്റി20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായും സൂര്യകുമാർ റെക്കോർഡിട്ടു.

Related Articles

Latest Articles