അത്യന്തം അപകടകാരികളായ ആളുകള്‍ എന്ന് തങ്ങളുടെ ആർട്ടിഫിഷ്യൽ അൽഗോരിതങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ചില പ്രമുഖ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഫേസ്‌ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വിലക്ക്. രണ്ടു കമ്പനികളും ഒരു മാനേജ്‌മന്റ് കുടക്കീഴിൽ ആയതിനാൽ തങ്ങൾക്കു ഈ ഐഡികൾ വളരെ എളുപ്പത്തിൽ കൈ മാറാൻ കഴ്ഞ്ഞു . നേഷന്‍ ഓഫ് ഇസ്ലാം നേതാവ് ലൂയിസ് ഫറാഖാന്‍ ഉള്‍പ്പടെയുള്ളവരെയാണ് ഫേസ്ബുക് അത്യാപകടകാരികളായ മനുഷ്യര്‍ എന്ന്കണ്ടെത്തിയത് . എന്നാൽ വ്യക്തമായ കാരണം കാണിക്കൽ , സമയം എന്നിവ നൽകുന്നില്ല എന്ന ഒറ്റപ്പെട്ട ആരോപണങ്ങളും കമ്പനി നേരിടുന്നു .
സെമിറ്റിക് വിരുദ്ധരെയും തീവ്ര വലതുപക്ഷ, തീവ്ര ഇസ്ലാമിക് ആശയങ്ങള്‍ പേറുന്നവരെയൊക്കെയാണ് ഫേസ്ബുക് ഇത്തരത്തില്‍ സൈബറിടത്തില്‍ നിന്നും നിരോധിക്കുന്നത്. ഈ മാധ്യമത്തിലൂടെ വെറുപ്പ് പരത്താമെന്ന് വ്യാമോഹിക്കുന്ന ഒരാളെപ്പോലും ഫേസ്‌ബുക്കിലും ഇൻസ്റ്റാ ഗ്രാമിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഫേസ്ബുക് കമ്ബനി വ്യക്തമാക്കിയത്. തീവ്ര വെള്ളദേശീയവാദിയായ പോള്‍ നെഹ്‌ലനെയും സൈബര്‍ ഇടങ്ങള്‍ വഴി മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ലോറ ലൂമറിനെ പോലുള്ള ആക്ടിവിസ്റ്റുകളെയും നിരോധിക്കുകയാണ് ഇപ്പോള്‍ ഫേസ്ബൂക്. ഏതുതരത്തിലുള്ള പ്രത്യയശാസ്ത്രമായാലും അത് വെറുപ്പ് പ്രചരിപ്പിക്കുന്നതാകാന്‍ പാടില്ലെന്നും കാലാകാലങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഫേസ്ബുക് വിലക്കാറുണ്ടെന്നും കമ്ബനി വക്താവ് അഭിപ്രായപ്പെട്ടു. വളരെ ദീര്‍ഘമായ ഒരു പ്രക്രിയയിലൂടെയാണ് കമ്ബിയുടെ നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഖിക്കുന്നവരെ കണ്ടെത്തിയതെന്നും ഇവരെ അടിയന്തിരമായി ഈ പ്ലാറ്റുഫോമുകളില്‍ നിന്നും പുറത്താക്കുന്നുവെന്നുമാണ് കമ്ബനി വ്യക്തമാക്കിയത്.
വെറുപ്പ് പരത്തുന്ന ഇത്തരം ആളുകളെ നിരോധിച്ചുവെങ്കിലും ഇവരിൽ ചിലർക്ക് ഫേസ്ബുക് കമ്ബനി മുന്‍കൂട്ടി നോട്ടീസ് നല്‍കിയതിനെതിരെ ഒരുകൂട്ടമാളുകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ നോട്ടീസ് നല്‍കിയ കാലാവധി കൊണ്ട് ഈ വ്യക്തികള്‍ക്കും പേജ് അഡ്മിന്മാര്‍ക്കും തങ്ങളുടെ ഫോളോവെഴ്സിനെ മറ്റ് സൈബര്‍ ഇടങ്ങളിലേക്ക് ക്ഷണിക്കാനുള്ള സമയം കൊടുത്തുകൊണ്ടുള്ള ഫേസ്‌ബുക്കിന്റെ ഈ നടപടി അര്‍ത്ഥശൂന്യമാണെന്നായിരുന്നു ഇവരുടെ വിമര്‍ശനം. നിങ്ങള്‍ എന്തുകൊണ്ട് നിരോധിക്കപ്പെടുന്നുവെന്ന് ഇ -മെയില്‍ സന്ദേശത്തിലൂടെ വ്യക്തമാക്കിക്കൊണ്ടായിരുന്നു ഫേസ്‌ബുക്കിന്റെ നോട്ടീസ്.
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…