Investigation in connection with cases of terrorist conspiracy and financial mobilization; NIA raid in Jammu and Kashmir's Pulwama
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ്. ഇന്ന് പുലർച്ചെ മുതൽ പുൽവാമ ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. പുൽവാമ, ഷോപ്പിയാൻ, അവന്തിപ്പൊര സെക്ടറുകളിൽ കുറച്ച് ദിവസങ്ങളായി എൻഐഎ പരിശോധന തുടർന്ന് വരുകയാണ്. നേരത്തെ പിടിയിലായ കശ്മീർ സ്വദേശികളായ രണ്ട് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം പ്രദേശം കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ എജൻസി കഴിഞ്ഞ ദിവസം നാല് ജില്ലകളിൽ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു .ശ്രീനഗർ, ബുഡ്ഗാം, കുപ്‌വാര, പുൽവാമ ജില്ലകളിലെ ഏഴ് സ്ഥലങ്ങളിലായിരുന്നു പരിശോധന. നിരോധിത ഭീകര സംഘടനകൾക്ക് ധനസമാഹരണത്തിൽ ഏർപ്പെട്ടിരിക്കുന്ന എൻജിഒയായ ജമ്മു കശ്മീർ കോളിഷൻ ഓഫ് സിവിൽ സൊസൈറ്റീസുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടത്തിയതായി എൻഐഎ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…