Featured

ഷംസീർ ഇട്ടാൽ ബർമുഡ; അൻജിത്ത് രാജ് ഇട്ടാൽ കളസം ! CPM ന്റെ ഇരട്ടത്താപ്പ് പുറത്ത് !!

സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷംസീറിനെ തള്ളിപ്പറയാൻ സർക്കാർ തലത്തിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല. സ്പീക്കർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഇത്രത്തോളം പ്രതിഷേധം കനക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയമാകുന്നത്.

മറ്റൊന്നുമല്ല, പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്ഐ പ്രവർത്തകനെ ആരും മറന്നിട്ടുണ്ടാകില്ല. കുട്ടിസഖാവിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും നമ്മൾ കണ്ടതാണ്. 2017 ആഗസ്റ്റ് 13 നാണു പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അൻജിത്ത് രാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയായിരുന്നു അൻജിത്ത് രാജ്. പ്രവാചകനായ മുഹമ്മദ് നബിയെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന വാചകങ്ങളായിരുന്നു അൻജിത്ത് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യാൻ തുടങ്ങിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമാകുകയായിരുന്നു. കൂടാതെ, പ്രവാചകനെ നിന്ദിച്ച അൻജിത്ത് രാജിനെതിരെ ഫേസ്ബുക്കിൽ ഭീഷണികളുമുണ്ടായി. എന്നാൽ, പോസ്റ്റ് വൻ വിവാദമായതോടെ വൈകീട്ട് തന്നെ അൻജിത്ത് രാജ് പോസ്റ്റ് പിൻവലിച്ചു. തൊട്ടുപിന്നാലെ തെറ്റു പറ്റിയതാണെന്ന് വ്യക്തമാക്കുകയും വിശ്വാസികളോട് മാപ്പ് ചോദിച്ചുംകൊണ്ട് മറ്റൊരു കുറിപ്പ് അൻജിത്ത് രാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ, വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും, വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് അൻജിത്ത് രാജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ, അൻജിത്ത് രാജിനെ ഡിവൈഎഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു.

കുട്ടിസഖാവിനെതിരെ എന്ത് നടപടിയാണ് ഉണ്ടായതെന്ന് കണ്ടല്ലോ. അതവിടെ നിൽക്കട്ടെ..ഇനി നമുക്ക് ഷംസീറിലേക്ക് വരാം. ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുക മാത്രമല്ല, മാപ്പ് പറയാൻ ഇതുവരെ തയാറായിട്ടുമില്ല. നമ്മൾ ഒന്ന് ചിന്തിച്ചുനോക്കണം. സ്പീക്കർക്കെതിരെ മുഖ്യൻ എന്ത് നടപടിയാണ് സ്വീകരിച്ചത് ? ഒന്നുമില്ലെന്ന്‌ മാത്രമല്ല, താൻ പറഞ്ഞതിൽ നിന്നും പിന്മാറാൻ ഷംസീർ തയ്യാറായിട്ടുമില്ല. ഷംസീർ ഇട്ടാൽ ബർമുഡ. അഞ്ജിത് രാജ് ഇട്ടാൽ കളസം എന്നാണല്ലോ പാർട്ടിയിലെ അവസ്ഥ എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. ഷംസീർ ഗണപതിയെ നിന്ദിച്ചാൽ സയന്റിഫിക് ടെമ്പർ,അഞ്ജിത് രാജ് പ്രവാചകനെ നിന്ദിച്ചാൽ മതവികാരം വ്രണപ്പെടൽ, പാർട്ടിയിൽനിന്ന് പുറത്താക്കൽ. അങ്ങനെയങ്ങനെ.. എന്താല്ലേ ? എന്തായാലും കമ്മികളുടെ ഇരട്ടത്താപ്പ് തന്നെയാണ് ഇവിടെയും

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

10 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

10 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

10 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

11 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

11 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

12 hours ago