Sports

വീണ്ടും തോൽവിയേറ്റുവാങ്ങി മുംബൈ; അട്ടിമറി വിജയവുമായി കൊൽക്കത്ത

അബുദാബി: ഐപിഎല്ലിൽ (IPL) ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഓപ്പണര്‍ വെങ്കടേഷ് അയ്യരുടേയും രാഹുല്‍ തൃപാഠിയുടേയും മിന്നും പ്രകടനങ്ങളാണ് കൊല്‍ക്കത്തയെ അനായാസം വിജയത്തിലെത്തിച്ചത്. കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം ജയം നേടിയത്.

30 പന്തില്‍ 53 റണ്‍സടിച്ച വെങ്കിടേഷ് അയ്യരും 42 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്: 20 ഓവറില്‍ ആറുവിക്കറ്റിന് 155. കൊല്‍ക്കത്ത: 15.1 ഓവറില്‍ മൂന്നുവിക്കറ്റിന് 159.

അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ രോഹിത് ശര്‍മ 33 റണ്‍സുമായി നല്ല തുടക്കം നല്‍കിയെങ്കിലും 33 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.ഇന്നത്തെ വിജയത്തോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തുകയും മുംബൈ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

admin

Recent Posts

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്രഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

12 mins ago

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

1 hour ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

2 hours ago

ജസ്ന തിരോധാന കേസ് ! പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു ; സീൽ ചെയ്ത കവർ സ്വീകരിച്ച് കോടതി

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമാണ് പിതാവ്…

2 hours ago