ബെംഗളൂരു: ഐപിഎൽ (IPL) 2022 മെഗാ മെഗാ താരലേലത്തിന് ഇന്ന് തുടക്കം . 590 കളിക്കാരുടെ പേരുകളാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുന്നത്. ബെംഗളൂരുവില്‍ വച്ചാണ് മെഗാ ലേലം. രാവിലെ 11 മണിക്കാണ് ലേത്തിനു തുടക്കമാവുന്നത്. അടുത്ത 5 വര്‍ഷത്തേക്കുള്ള ടീമിനെ മനസില്‍ കണ്ടാവും ഫ്രാഞ്ചൈസികള്‍ താര ലേലത്തില്‍ എത്തുന്നത്.
കഴിഞ്ഞ സീസണിലെ എട്ടു ഫ്രാഞ്ചൈസികളോടൊപ്പം പുതിയ രണ്ടു ടീമുകള്‍ കൂടി ഇത്തവണ ലേലത്തില്‍ അണിനിരക്കുന്നത് ആവേശം ഇരട്ടിയാക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയ സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ടീമുകള്‍. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 590 താരങ്ങളാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. ഇതില്‍ പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡാവാനാണ് സാധ്യത. 590 താരങ്ങളില്‍ 228 പേരും ദേശീയ ടീം താരങ്ങളാണ്.
ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷന്‍ കിഷന്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖ ഇന്ത്യന്‍ കളിക്കാര്‍. 10 മാര്‍ക്കീ താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ലേലം ആദ്യം തുടങ്ങുക തന്നെ മാര്‍ക്കീ താരങ്ങളിലൂടെയാണ്. അതിന് ശേഷം ബാറ്റ്സ്മാന്‍, ഫാസ്റ്റ് ബൗളര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, സ്പിന്‍ ബൗളര്‍മാര്‍ എന്നിങ്ങനെയുള്ള ക്യാപ്ഡ് താരങ്ങളുടെ ലേലം നടക്കും. അതിന് ശേഷം ആണ് അൺ ക്യാപ്ഡ് താരങ്ങളുടെ ലേലം.
ആകെ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പകുതി കളിക്കാരെപ്പോലും ആദ്യദിനം ലേലത്തില്‍ വില്‍പ്പനയ്ക്കു വയ്ക്കില്ല. 161 താരങ്ങള്‍ മാത്രമേ ഒന്നാംദിനം ലേലത്തിനുണ്ടാവുകയുള്ളു. 48 കളിക്കാരാണ് അടിസ്ഥാന വില രണ്ട് കോടിയായുള്ളത്. 1.5 കോടി രൂപ അടിസ്ഥാന വിലയായുള്ളത് 20 കളിക്കാരും. 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ഐപിഎല്ലിനായി എത്തുന്നത്, 47 കളിക്കാര്‍.
പന്നിയുടെ വിസർജ്യം വളമായി ഉപയോഗിച്ച് വളർത്തിയ ചോളമാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത് എന്ന കണ്ടെത്തൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ…
ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം എന്നും ശാസ്ത്രലോകത്തിന് വിസ്മയമാണ്. നക്ഷത്രങ്ങളോട്…
ഋഗ്വേദത്തിലെ മന്ത്രങ്ങൾ കേവലം പ്രാർത്ഥനകൾ മാത്രമല്ല, അവ പ്രപഞ്ചത്തിലെ ഊർജ്ജത്തെയും (Universal Energy) ബോധത്തെയും ബന്ധിപ്പിക്കുന്ന ശബ്ദതരംഗങ്ങളാണ്. നിങ്ങളുടെ ജീവിതത്തിന്റെ…
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…