Cattle Smuggling
ദില്ലി: പശുക്കടത്ത് (Cattle Smuggling) തടയാൻ പുതിയ സാങ്കേതിക വിദ്യയുമായി സുരക്ഷാ സേന. അതിർത്തി മേഖലകളിൽ കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നത് രൂക്ഷമായതിനെ തുടർന്നാണ് സൈന്യത്തിന്റെ നീക്കം.
അതിർത്തിയിലൂടെയുള്ള പശുക്കടത്ത് തടയാൻ കൂടുതൽ സാങ്കേതിക വിദ്യകളുമായി എത്തിയിരിക്കുകയാണ് ബിഎസ്എഫ്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഗോക്കളെ കടത്തിക്കൊണ്ട് പോകുന്നത് തടയാനുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിഎസ്എഫ് ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്‌ട്ര അതിർത്തിയിലൂടെ ഇന്ത്യയിൽ നിന്നുള്ള കന്നുകാലികളെ കടത്തുന്നതിനെരെ ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് നാല് വർഷമായിട്ട് അപ്‌ഡേറ്റ് ചെയ്ത ടെക്നിക്കൽ ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത് എന്നും അദ്ദേഹം അറിയിച്ചു. 15 മുതൽ 50 കിലോമീറ്റർ വരെയുള്ള അതിർത്തി പ്രദേശത്തിന്റെ സംരക്ഷണമാണ് ബിഎസ്എഫിനുള്ളത് . പ്രാദേശിക പോലീസുമായി സഹകരിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കള്ളക്കടത്ത് തടയുന്നതിനായി പുതിയ സുരക്ഷാവേലിയും നിർമ്മിച്ചു കഴിഞ്ഞതായി ഡയറക്ടർ ജനറൽ അറിയിച്ചു. ശക്തവും കൂടുതൽ കാലം നിലനിൽക്കുന്നതുമാണ് ഈ വേലികൾ. ഇത് മുറിക്കാനോ, ഇതിലൂടെ പിടിച്ച് കയറാനോ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 80 ശതമാനം പ്രദേശത്ത് സുരക്ഷാ വേലിയുണ്ട്. ചില സ്ഥലങ്ങളിൽ ഇത് തകർന്നിട്ടുണ്ടെന്നും അവിടെ ആന്റി കട്ട് ആന്റി ക്ലൈംബ് സുരക്ഷാ വേലികളാണ് സ്ഥാപിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…