IQ more than Albert Einstein and Stephen Hawking;a girl with autism who graduated with a master's degree at the age of 11
പതിനൊന്നാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ഓട്ടിസം ബാധിച്ച പെൺകുട്ടി. മെക്സിക്കോ സിറ്റിയിൽ നിന്നുള്ള അധാര പെരെസ് സാഞ്ചസാണ് 11-ാം വയസ്സിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത്. അതേസമയം, ആൽബർട്ട് ഐൻസ്റ്റീനെക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്ന ഐക്യുവാണ് അധാര പെരെസ് സാഞ്ചസിനുള്ളത്. അധാരയുടെ സ്വപ്നം നാസയുടെ ബഹിരാകാശ യാത്രികയാകുക എന്നതാണ്. ഓട്ടിസം ബാധിച്ചതിന്റെ പേരിൽ അധാര സ്‌കൂളിൽ അവഗണിക്കപ്പെട്ടിരുന്നു. അങ്ങനെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും അതിനെയെല്ലാം മറികടന്നാണ് അധാര ഇപ്പോൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
അധാരയുടെ മൂന്നാമത്തെ വയസിലാണ് ഓട്ടിസം ബാധിതയാണെന്ന് കണ്ടെത്തുന്നത്. സ്‌കൂളിൽ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും അവഗണനകൾ അധാരയ്ക്ക് നേരിടേണ്ടി വന്നു. അതിനാൽ അധാരയെ മൂന്ന് തവണ സ്‌കൂളുകൾ മാറ്റിച്ചേർക്കേണ്ടി വന്നു. അധാരയുടെ അമ്മ നയേലി സാഞ്ചസ് മകൾ സ്വയം ബീജഗണിതം പഠിക്കുന്നതും ആവർത്തനപ്പട്ടിക മനഃപാഠമാക്കിയതും ശ്രദ്ധിക്കുന്നതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. അതോടെ നയേലി സാഞ്ചസ് അധാരയെ തെറാപ്പിയിൽ ചേർത്തു. ഒടുവിൽ അധാരയെ സെന്റർ ഫോർ അറ്റൻഷൻ ടു ടാലന്റിലേക്ക് അയയ്ക്കുകയും അവിടെ വച്ചാണ് ആധാരയുടെ ഐക്യു 162 ആണെന്ന് സ്ഥിരീകരിക്കുന്നത്.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…