Iran football team doesn't sing national anthem ahead of FIFA world cup
ഇറാന്‍ ഇന്ന് അവരുടെ ആദ്യ ലോകകപ്പ് മത്സരത്തിന് ഇറങ്ങുമ്പോള്‍ ഫുട്ബോളിന് മേലെ ചർച്ചയാകുന്നത് അവരുടെ രാഷ്ട്രീയം തന്നെയാണ്. ഹിജാബിന്റെ പേരിൽ പ്രതിഷേധങ്ങളും വിപ്ലവ പോരാട്ടങ്ങളും ലോക ശ്രദ്ധ നേടുന്ന സമയത്ത് ഇറാന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ താരങ്ങളും ആ പ്രതിഷേധനങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കിയിരിക്കുകയാണ്.
ഇന്ന് അവര്‍ ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുന്നോടിയായി ദേശീയ ഗാനത്തിനായി അണിനിരന്നു എങ്കിലും ഒരു ഇറാന്‍ താരം പോലും ദേശീയ ഗാനം പാടാൻ തയ്യാറായിരുന്നില്ല. എല്ലാവരും പ്രതിഷേധമായി മൗനം പാലിച്ചു.
ഇറാനിലെ ഭരണകൂടത്തിന്റെ ഭീഷണികള്‍ അവഗണിച്ച് ഇത്ര വലിയ തീരുമാനം എടുത്ത ഇറാന്‍ താരങ്ങള്‍ക്ക് സാമൂഹിക മാദ്ധ്യമങ്ങളില്‍ അടക്കം വലിയ രീതിയിലെ പിന്തുണയാണ് ലഭിച്ചത്. ദേശീയ ഗാന സമയത്ത് ഇറാന്‍ ആരാധകര്‍ ഗ്യാലറിയില്‍ ഇരുന്ന ദേശീയ ഗാനത്തിനെതിരെ കൂവി വിളിക്കുന്നതും വ്യക്തമായിരുന്നു. ഗ്യാലറിയില്‍ നിറയെ ഇറാന്‍ ഭരണകൂടത്തിന് എതിരായ ബാനറുകളും നിറഞ്ഞു. ഇറാനിലെ സ്തീകള്‍ക്ക പിന്തുണ നല്‍കുന്നതായിരുന്നു അധിക ബാനറുകളും. കഴിഞ്ഞ ദിവസം ഇറാന്‍ ക്യാപ്റ്റനും ഭരണകൂടത്തിന് എതിരെ പരസ്യമായി തന്റെ നിലപാട് അറിയിച്ചിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…