Saturday, May 4, 2024
spot_img

ഇതാണ് ഇറാൻ ഭരണകൂടത്തിനോടുള്ള പ്രതിഷേധം! ദേശീയഗാനം പാടാന്‍ വിസമ്മതിച്ച്‌ ഇറാന്‍ താരങ്ങള്‍; കൂവിവിളിച്ച് ഫുട്ബോള്‍ ആരാധകർ

ഇറാന്‍ ഇന്ന് അവരുടെ ആദ്യ ലോകകപ്പ് മത്സരത്തിന് ഇറങ്ങുമ്പോള്‍ ഫുട്ബോളിന് മേലെ ചർച്ചയാകുന്നത് അവരുടെ രാഷ്ട്രീയം തന്നെയാണ്. ഹിജാബിന്റെ പേരിൽ പ്രതിഷേധങ്ങളും വിപ്ലവ പോരാട്ടങ്ങളും ലോക ശ്രദ്ധ നേടുന്ന സമയത്ത് ഇറാന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ താരങ്ങളും ആ പ്രതിഷേധനങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കിയിരിക്കുകയാണ്.

ഇന്ന് അവര്‍ ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുന്നോടിയായി ദേശീയ ഗാനത്തിനായി അണിനിരന്നു എങ്കിലും ഒരു ഇറാന്‍ താരം പോലും ദേശീയ ഗാനം പാടാൻ തയ്യാറായിരുന്നില്ല. എല്ലാവരും പ്രതിഷേധമായി മൗനം പാലിച്ചു.

ഇറാനിലെ ഭരണകൂടത്തിന്റെ ഭീഷണികള്‍ അവഗണിച്ച്‌ ഇത്ര വലിയ തീരുമാനം എടുത്ത ഇറാന്‍ താരങ്ങള്‍ക്ക് സാമൂഹിക മാദ്ധ്യമങ്ങളില്‍ അടക്കം വലിയ രീതിയിലെ പിന്തുണയാണ് ലഭിച്ചത്. ദേശീയ ഗാന സമയത്ത് ഇറാന്‍ ആരാധകര്‍ ഗ്യാലറിയില്‍ ഇരുന്ന ദേശീയ ഗാനത്തിനെതിരെ കൂവി വിളിക്കുന്നതും വ്യക്തമായിരുന്നു. ഗ്യാലറിയില്‍ നിറയെ ഇറാന്‍ ഭരണകൂടത്തിന് എതിരായ ബാനറുകളും നിറഞ്ഞു. ഇറാനിലെ സ്തീകള്‍ക്ക പിന്തുണ നല്‍കുന്നതായിരുന്നു അധിക ബാനറുകളും. കഴിഞ്ഞ ദിവസം ഇറാന്‍ ക്യാപ്റ്റനും ഭരണകൂടത്തിന് എതിരെ പരസ്യമായി തന്റെ നിലപാട് അറിയിച്ചിരുന്നു.

Related Articles

Latest Articles