NATIONAL NEWS

ഇറാനെ സാമ്പത്തികമായി തളർത്തും!! കരവഴിയുള്ള ഉപരോധത്തിന് അമേരിക്കയും ഇസ്രയേലും; നിർണായക ചർച്ചകൾ നടന്നെന്ന് റിപ്പോർട്ട്

വാഷിങ്‌ടൺ: ഇറാനെ സാമ്പത്തികമായി പൂർണ്ണമായും തളർത്തുന്നതിനായി പുതിയ തന്ത്രങ്ങളുമായി അമേരിക്കയും ഇസ്രയേലും. ഹോർമുസ് കടലിടുക്ക് വഴിയുള്ള നാവിക ഉപരോധത്തിന് പുറമെ ഇറാനെതിരെ കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നത്.

ഇറാനിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും പൂർണ്ണമായി തടയുന്നതിലൂടെ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഇത് പ്രായോഗികമാക്കണമെങ്കിൽ ഇറാഖ്, തുർക്കി, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കിമെനിസ്ഥാൻ, അർമേനിയ, അസർബെയ്ജാൻ തുടങ്ങിയ ഇറാന്റെ അയൽരാജ്യങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്.

അതേസമയം, ഇറാനിൽ നിന്നുള്ള തിരിച്ചടി ഭയന്ന് ഈ അയൽരാജ്യങ്ങൾ ചരക്ക് നീക്കം പൂർണ്ണമായി തടയാൻ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പദ്ധതി പ്രായോഗികമായി നടപ്പിലാക്കാൻ വെല്ലുവിളികൾ ഏറെയാണെങ്കിലും ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കാൻ കര ഉപരോധം വളരെ ഫലപ്രദമാണെന്നാണ് മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും, പ്രതിരോധ നടപടികളുടെ ഭാഗമായി സൈനിക-സൈനികേതര മാർഗ്ഗങ്ങൾ തുടരുമെന്നും മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

B4 Admin

Recent Posts

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

2 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

5 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

6 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

6 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

9 hours ago

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

10 hours ago