റോഷന്‍ വര്‍ഗീസ്
തൃശ്ശൂര്‍: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി റോഷന്‍ വര്‍ഗീസ് ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ കാര്‍. ഡിവൈഎഫ്ഐ തിരുവല്ല ടൗണ്‍ വെസ്റ്റ് മേഖല കമ്മിറ്റി അംഗമായ ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള പജീറോ കാറാണ് റോഷൻ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഷന്‍ വർഗീസ് തിരുവല്ല, ചങ്ങനാശ്ശേരി, ചേര്‍ത്തല സ്റ്റേഷനുകളിലായി 22 കേസുകളിൽ പ്രതിയാണ്.
ദേശീയപാത കല്ലിടുക്കില്‍ കാര്‍ തടഞ്ഞ് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ റോഷന്‍ അടക്കമുള്ള അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉപയോഗിച്ചിരുന്ന പജീറോ കാറും തിരുവല്ലയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഈ കാര്‍ ഷാഹുല്‍ ഹമീദിന്റെ പേരിലുള്ളതായിരുന്നു. ഇതോടെ ഷാഹുല്‍ ഹമീദും റോഷനും തമ്മിലുള്ള ബന്ധവും ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വാഹന കച്ചവടക്കാരന്‍ കൂടിയായ ഇയാളെ ചോദ്യംചെയ്യാനായി ഉടൻ വിളിച്ച് വരുത്തുമെന്നാണ് വിവരം.
കഴിഞ്ഞ ബുധനാഴ്ചയാണ് തൃശ്ശൂര്‍ കിഴക്കേക്കോട്ട നടക്കിലാല്‍ അരുണ്‍ സണ്ണി, സുഹൃത്ത് ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മൂന്നു കാറുകളിലായി എത്തിയ 11 അംഗ സംഘം രണ്ടരക്കിലോ സ്വര്‍ണം കവർന്നത്. കവർച്ചയുടെ പ്രധാന സൂത്രധാരന്‍ റോഷന്‍ വര്‍ഗീസാണെന്നും കര്‍ണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…