Health

മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? ഇതാ ഈ 7 മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ

നമ്മളിൽ പലരും നിർത്താതെ പരാതി പറയുന്ന പ്രശ്നങ്ങളിലൊന്ന് മുടികൊഴിച്ചിലാണ്. മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം മുടിയുടെ ആരോഗ്യക്കുറവ് തന്നെയാണ്. അതല്ലെങ്കിൽ ഒരുപക്ഷേ നമ്മുടെ പതിവായുള്ള കേശ സംരക്ഷണ രീതികൾ മികച്ചതല്ലാത്തതിനാലാകാം .അല്ലെങ്കിൽ രാസവസ്തുക്കൾ അടങ്ങിയ കേശസംരക്ഷണ ഉൽപ്പനങ്ങളുടെ പാർശ്വഫലങ്ങൾ ആയിരിക്കാനും സാധ്യത കൂടുതലാണ്.
നിങ്ങളുടെ ദൈനംദിന ശീലങ്ങൾ, നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം, നിങ്ങൾ താമസിക്കുന്ന കാലാവസ്ഥ, തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടാം. അതുപോലെ തന്നെ മറ്റു ചില കാരണങ്ങളായ സമ്മർദ്ദം, മോശം കേശ സംരക്ഷണം , മുടിയിൽ നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോൺ അളവ്, നിങ്ങളുടെ ആന്തരിക ആരോഗ്യം തുടങ്ങിയ കാര്യങ്ങളും ഇതിൽ സ്വാധീനം ചെലുത്തുന്നതാണ്.

നിങ്ങളുടെ മുടികൊഴിച്ചിൽ പ്രശ്നങ്ങളെ നിയന്ത്രിച്ചു നിർത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുകയാണെങ്കിൽ ഇതിന് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം മുടിയുടെ ഗുണനിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തുകയാണ്. ഇതിനായി പ്രകൃതിദത്ത പരിഹാരങ്ങളേക്കാൾ മികച്ച മറ്റൊന്നില്ല .മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം…

​വെളിച്ചെണ്ണ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരത്തിന് നിങ്ങളുടെ തലമുടിയുടെ പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താനുള്ള ഗുണങ്ങളുണ്ട് എന്ന കാര്യം അറിയാമോ. ഇത് മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാളികേരത്തിൽ അവശ്യ കൊഴുപ്പുകൾ, പലതരം ധാതുക്കൾ, പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഉപയോഗം മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, അയൺ എന്നിവയും ധാരാളമിതിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാനായി വെളിച്ചെണ്ണ അല്ലെങ്കിൽ തേങ്ങപ്പാലോ തലമുടിയിൽ ഉപയോഗിക്കാം. തലമുടി തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് മുടിയെ പരിപോഷിപ്പിക്കാൻ സഹായിക്കും. അതുപോലെ വെളിച്ചെണ്ണ ഉപയോഗിച്ച് ഇടയ്ക്കിടെ മുടി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർദ്ധിപ്പിച്ചുകൊണ്ട് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

​നെല്ലിക്ക

മുടി കൊഴിച്ചിൽ ലക്ഷണങ്ങൾ നേരിടുന്ന ആളുകൾക്ക് ഫലപ്രദമാണ് നെല്ലിക്ക. ആയുർവേദത്തിൽ പണ്ടുമുതൽക്കേ കേശ പരിപാലനത്തിനായി ഉപയോഗിച്ചുവരുന്ന ഒരു ചേരുവയാണിത്. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഇത് മുടികൊഴിച്ചിൽ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ സഹായകമാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് നിങ്ങൾക്ക് കടകളിൽ നിന്നും വാങ്ങുവാൻ സാധിക്കും. ഇത് പതിവായി തലമുടിയിൽ പ്രയോഗിച്ച് കുറച്ചുനേരം സൂക്ഷിച്ച് കഴുകിക്കളയുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരം നൽകും.

​കറ്റാർ വാഴ

നമ്മുടെ വീട്ടുമുറ്റത്ത് ഏറ്റവും എളുപ്പത്തിൽ വച്ചുപിടിപ്പിക്കാൻ കഴിയുന്ന ചെടികളിൽ ഒന്നാണ് കറ്റാർവാഴ. ചർമത്തിൻ്റെ ആരോഗ്യത്തിനും അതോടൊപ്പം മുടിയുടെ വളർച്ചയ്ക്കും സഹായകമായ ഒട്ടനവധി പോഷകങ്ങളെ നൽകാൻ ഇതിന് കഴിവുണ്ട്. പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഉള്ള കറ്റാർ വാഴ നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. കറ്റാർ വാഴയുടെ പതിവായ ഉപയോഗം താരൻ ഗണ്യമായി കുറയ്ക്കുകന്നതിനും ചൊറിച്ചിൽ അടക്കമുള്ള തലയോട്ടിയിലെ പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കുന്ന ഒന്നാണ്. നിങ്ങൾക്ക് ഉപയോഗിക്കുന്ന ഹെയർ ഓയിലിൽ കുറച്ച് കറ്റാർ വാഴ നീര് കലർത്തി മുടിയിൽ പ്രയോഗിക്കാം.

​സവാള നീര്

സവാള നീര് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിച്ചുകൊണ്ട് വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. ഒരു ടേബിൾ സ്പൂൺ അസംസ്കൃത സവാള ജ്യൂസ് അല്ലാതെ മറ്റു ചേരുവകൾ ഒന്നും തന്നെ നിങ്ങൾക്ക് ഇതിനായി ആവശ്യമായി വരില്ല. അരിഞ്ഞെടുത്ത സവാള ഒരു മിക്സറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഇപ്പോൾ വിരൽത്തുമ്പുകൾ ഉപയോഗിച്ച് സവാള നീര് തലയോട്ടിയിലുടനീളം മസാജ് ചെയ്യുക. കുറച്ച് നേരം ഇത് തലയിൽ സൂക്ഷിച്ച ശേഷം സൾഫേറ്റ് രഹിതമായ ഏതെങ്കിലുമൊരു ഷാംപൂ ഉപയോഗിച്ചു ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

​ചെമ്പരത്തി

കേശ പരിപാലനത്തിനായി പണ്ടുമുതൽക്കേ സ്ത്രീകൾ ഉപയോഗിച്ചുവരുന്ന പരിഹാര മാർഗങ്ങളിലൊന്നാണ് ചെമ്പരത്തി. മുടിക്ക് അഴകും ആരോഗ്യവും നൽകാനും വളർച്ചയെ ഉത്തേജിപ്പിക്കാനും അകാല നരയെ തടയാനും താരനെ ചികിത്സിക്കാനുമെല്ലാം ഇതിൻ്റെ ഉപയോഗം സഹായിക്കുന്നു. മുടി കൊഴിച്ചിലിനെ നിയന്ത്രിച്ചു നിർത്തുന്നതിന് സഹായകമായ ഒട്ടേറെ പോഷകങ്ങൾ ചെമ്പരത്തിയിൽ നിറഞ്ഞിരിക്കുന്നു. ഒരു ഹെയർ മാസ്കിൻ്റെ രൂപത്തിൽ നിങ്ങൾക്ക് ഇത് തലമുടിയിലും തലയോട്ടിയിലും പ്രയോഗിക്കാം.

​മുട്ടയുടെ മഞ്ഞ, തൈര്

മുട്ടയുടെ മഞ്ഞ നിങ്ങളുടെ തലമുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഒരു ചേരുവയാണ്. മുടികൊഴിച്ചിൽ നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന നിരവധി പോഷകഘടകങ്ങൾ മുട്ടയിലുണ്ട്. സൾഫറിന്റെ സമൃദ്ധമായ സ്രോതസ്സായ ഫോസ്ഫറസ്, സെലിനിയം, അയോഡിൻ, സിങ്ക്, പ്രോട്ടീൻ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്നു ഇവ. ഇവയെല്ലാം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാണ്. മുട്ടയുടെ മഞ്ഞ മാത്രം വേർതിരിച്ചെടുത്തത് നന്നായി അടിച്ചെടുത്ത് തലയോട്ടിയിൽ നേരിട്ട് പുരട്ടാം. ഇത് മുടിയിൽ പ്രയോഗിച്ച് 20 മിനിറ്റ് സൂക്ഷിക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകുക. കഴുകി കളയുമ്പോൾ മുടിയിൽ ഷാംപൂ ചെയ്യാൻ മറക്കരുത്. അല്ലെങ്കിൽ ഇത് മുടിക്ക് രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതിന് കാരണമായേക്കാം.

തൈര്: പ്രോബയോട്ടിക്സിൽ ഗുണങ്ങളാൽ നിറഞ്ഞ തൈര് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതിന് മികച്ചതാണ്. മുടികൊഴിച്ചിൽ ലക്ഷണങ്ങളെ നിയന്ത്രിച്ച് നിർത്തുന്ന കാര്യത്തിൽ വളരെയധികം ഗുണം ചെയ്യാൻ കഴിയുന്ന ഈ ലളിതമായ ചേരുവ ഏതൊരു ഹെയർ മാസ്കിനോടൊപ്പവും ചേർത്ത് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാം.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

17 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

17 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

20 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

23 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

1 day ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

1 day ago