കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയതിന് മൂന്ന് മദ്രസ അധ്യാപകര്‍ തിരുവനന്തപുരം നെടുമങ്ങാട് അറസ്റ്റിലായത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊല്ലം കുളത്തുപുഴ സ്വദേശി സിദ്ധിഖ്, തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ, ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് റാസാൾ ഹഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി പ്രതികൾ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ മദ്രസ നടത്തി വരുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കൊച്ചു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നു എന്ന് സി.ഡബ്ല്യു.സിയ്‌ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാപോലിസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇത്തരത്തിലുള്ള വാർത്ത വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നു വരുന്നുണ്ട്. കാരണം, ആഴ്ചയിൽ മൂന്ന് നാല് കേസെങ്കിലും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ, എന്തുകൊണ്ടാണ് തുടരെത്തുടരെ കൊച്ചുകുട്ടികളെ മദ്രസ്സാ ഉസ്താദുമാർ പീഡിപ്പിച്ചിട്ടും, അത് കേരളം ഒരു പ്രശ്നമായ് എടുക്കാത്തത് എന്നത് ഉത്തരം കിട്ടേണ്ട ചോദ്യം തന്നെയാണ്.
ഇത്രയും അധികം പീഡനക്കേസ് അതും കൊച്ചുകുട്ടികൾക്കെതിരേ വേറെയേതെങ്കിലും ഇൻസ്റ്റിറ്റ്യൂഷൻ വഴി നടക്കുന്നതായ് നമ്മൾ ഇതുവരെയും കേട്ടിട്ടില്ല. സിപിഎം എന്ന പാർട്ടിക്കാരുടെ അനേകം കേസുകൾ വരുന്നുണ്ടെങ്കിലും പക്ഷേ അത് മതത്തിന്റെയോ മതസ്ഥാപനത്തിന്റെയോ മറവിൽ അല്ല. അധികാരത്തിന്റെ തണൽ ലഭിയ്ക്കും എന്ന ഒരു അഡ്വാന്റേജ് മാത്രമേ അവർക്കുള്ളു. എന്നാൽ മദ്രസ്സാ ഉസ്താദുമാർക്ക് അധികാരത്തിന്റെ തണലും ലഭിയ്ക്കുന്നു, മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്നല്ലാതെ സെൻസേഷണലൈസ് ചെയ്യുന്നുമില്ല. എന്തായാലും, ഇതിന്റെ ഇരകൾ മുസ്ലിം കുട്ടികൾ മാത്രമാണ്. അതിനാൽ, അതുകൊണ്ടാണോ മറ്റാരും മിണ്ടാത്തത് എന്ന ചോദ്യവും ബാക്കി നിൽക്കുകയാണ്. മുസ്ലിം ആയിപ്പോയതിന്റെ പേരിൽ, മുതിർന്നവർ ഇസ്ലാം മതത്തെ ഭയക്കുന്നതിന്റെ പേരിൽ, ചർച്ച ചെയ്യപ്പെട്ട് പരിഹാരം കാണപ്പെടാതെ പോകേണ്ടതാണോ ആ കൊച്ചുകുട്ടികളുടെ വേദനയും കണ്ണുനീരും ട്രോമയും ഒക്കെ എന്നത് ഉയർന്നു വരുന്ന ചോദ്യമാണ്. നിങ്ങളിൽ മുസ്ലിങ്ങളെ കാത്തുരക്ഷിക്കുന്നു എന്നുപറയുന്ന ലിബറലുകളിൽ എന്തെങ്കിലും ആത്മാർത്ഥതയോ മാനുഷികതയോ യഥാർത്ഥമായി ഉണ്ടെങ്കിൽ ദീനികൾ വക ഈ കുരുന്നുകളുടെ പീഡനം ചാനലുകളിൽ അന്തിച്ചർച്ചയ്ക്കെങ്കിലും എടുത്ത് ചർച്ച ചെയ്യേണ്ടേ എന്നത് ഒരു ചോദ്യമാണ്. എന്തായാലും മദ്രസയുടെ മറവിൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഉസ്താദുമർ അറസ്റ്റിൽ എന്ന് പറയുന്ന വാർത്ത കേരളത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…