IS terrorists suspected to have hidden explosives in Kerala; Thrissur and Palakkad NIA inspection; Arrested accused continues to take evidence with Nabeel
പാലക്കാട്: ഐഎസ് കേസിലെ പ്രതികൾ കേരളത്തിലെ പലയിടങ്ങളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി സംശയം. തൃശ്ശൂരിലും പാലക്കാടും എൻഐഎ പരിശോധന ആരംഭിച്ചു. നേരത്തെ അറസ്റ്റിലായ പ്രതി നബീലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതിയുടെ മൊഴി പ്രകാരം ഭീകരാക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തുകയും രഹസ്യ യോഗം നടത്തുകയും ചെയ്ത തൃശൂരിലെ കേന്ദ്രത്തിലും തെളിവെടുപ്പ് നടന്നു. ഭീകരാക്രമണത്തിന് ഹയാത്ത് എടുത്ത കേന്ദ്രത്തിലും പ്രതിയെ എത്തിച്ച് പരിശോധിച്ചു.
കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട മലയാളി ഐഎസ് ഭീകരർ രഹസ്യ കേന്ദ്രങ്ങളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എഎൻഐ നീക്കം. ഐഇഡി ബോംബുകളുടെ പരീക്ഷണ വിന്യാസം നടത്തിയതായി നേരത്തെ പിടിയിലായ ഭീകരരിൽ ചിലർ മൊഴി നൽകിയിരുന്നു. അറസ്റ്റിലായ നബീൽ അഹമ്മദ്, ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ സ്ഫോടന പദ്ധതികൾ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിരുന്നു. ആക്രമണങ്ങൾക്കായി വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായാണ് എൻഐഎയ്‌ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരും പാലക്കാടും വ്യാപക പരിശോധനകൾ നടത്തിയത്.
അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐഎസ് ഭീകരന്റെ പിൻഗാമിയായാണ് അറസ്റ്റിലായ നബീൽ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഭീകരപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ പിൻഗാമിയായാണ് ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിന്റെ കേരള അമീറായി നബീൽ എന്ന സെയ്ദ് നബീൽ അഹമ്മദ് എത്തിയതെന്ന് എൻഐഎ കണ്ടെത്തി. ഭീകരവാദികളുടെ ആശയ വിനിമയങ്ങൾ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് വഴിയാണ് നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…