Is the chief minister a commission agent of contractors? Will Go Ahead With Fight In AI Camera Controversy: Chennithala
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകാരുടെയും ഉപകാരരുകരുടെയും കമ്മിഷൻ ഏജന്റ് ആണെന്ന് തോന്നിയെന്നും ചെന്നിത്തല പറഞ്ഞു. രേഖകൾ ഉയർത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. കരാർ കിട്ടാത്ത കമ്പനി അല്ല ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ കിട്ടിയത്. എസ്ആർഐടി തനിക്ക് എതിരെ വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്ആർഐടിയുടെ കള്ളക്കളി താൻ പുറത്തു കൊണ്ടുവരും. വ്യവസായ വകുപ്പ് സെക്രട്ടറി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും റിപ്പോർട്ട് വന്നിട്ടില്ല. തട്ടിപ്പ് ആയതുകൊണ്ടാണ് റിപ്പോർട്ട് പുറത്തു വരാത്തത്. കർണാടകത്തിൽ 40 ശതമാനം കമ്മിഷൻ എങ്കിൽ ഇവിടെ 80 ശതമാനം കമ്മിഷൻ ആണ്.
കെൽട്രോണിനെ വെള്ള പൂശി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകാൻ ആകില്ല. ഇതിന്റെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആയതു കൊണ്ടാണ് ക്യാബിനറ്റ് നിയമവിരുദ്ധമായ കരാർ അംഗീകരിച്ചത്. മടിയിൽ കനമുള്ളത് കൊണ്ടല്ലേ മുഖ്യമന്ത്രി പ്രതികരിക്കാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണ്. എഐ ക്യാമറാ അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകും. അടിയന്തിരമായി കരാർ റദ്ധാക്കണം. എന്നാൽ സേഫ് കേരള പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും ചെന്നിത്തല പറഞ്ഞു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…