Is the chief minister afraid because he has a thick chest? The opposition is silent; Is there thickness in the lap of Congress? Responding to the Masapadi controversy, Union Minister V. Muralidharan.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് മാസപ്പടി വിവാദം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന ഗുരുതര ആരോപണത്തിൽ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ പ്രകടമായ ഉദാഹരണമാണിതെന്ന് വി. മുരളീധരൻ പറഞ്ഞു.
മടിയിൽ കനമുള്ളതുകൊണ്ടാണോ മുഖ്യമന്ത്രിക്ക് ഭയം ? അതോ കോൺഗ്രസിന്റെ മടിയിലും കനമുണ്ടോയെന്നും, അതുകൊണ്ടാണോ അവർക്കും ഭയമുള്ളതെന്ന് വ്യക്തമാക്കണമെന്നും വി. മുരളീധരൻ പറഞ്ഞു. ഏറ്റവും നാണംകെട്ട രീതിയിൽ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. പ്രതിപക്ഷത്തിന് ആർജവമില്ല, തന്റേടമില്ല എന്നുള്ളത് ഇതിലൂടെ വ്യക്തമാണെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു. അതേസമയം, വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയുമൊക്കെ ഈ വിഷയത്തിൽ മറുപടി പറയേണ്ടത് കൊണ്ടാണ് പ്രതിപക്ഷം മൗനം തുടരുന്നത്. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് പകരം ഇത്തരത്തിലുള്ള ബന്ധത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പരസ്പരം ഏറ്റുമുട്ടുന്ന പ്രഹസനം അവസാനിപ്പിച്ചു കൊണ്ട് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥിയെ നിർത്തണമെന്നും വി.മുരളീധരൻ വ്യക്തമാക്കി.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…