Russian spacecraft Luna-25; Launch tomorrow at 4.40 am; Soft Landing Chandrayaan- 3 kms beyond
50 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലൂണ-25 വിക്ഷേപിക്കാനൊരുങ്ങി റഷ്യ. വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്ന് നാളെ പുലർച്ചെ 4.40-ന് ലൂണ-25 വിക്ഷേപിക്കും. ഓഗസ്റ്റ് 21-നോ 22-നോ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന തരത്തിലാണ് ലൂണ-25ന്റെ വിക്ഷേപണം. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്നതിന് കിലോമീറ്ററുകൾ അപ്പുറമായിരിക്കും ലൂണ-25 ലാൻഡ് ചെയ്യുക.
ബഹിരാകാശത്തുള്ള പ്രയത്‌നങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള തുടക്കം എന്ന നിലയിലാണ് ലൂണ-25 റഷ്യയിൽ നിന്ന് വിക്ഷേപണത്തിനൊരുങ്ങുന്നത്. 1976-ലായിരുന്നു റഷ്യ ഏറ്റവും ഒടുവിൽ ചാന്ദ്ര ദൗത്യം നടപ്പിലാക്കിയത്. സോയൂസ് റോക്കറ്റിൽ വിക്ഷേപണം നടത്തുന്ന ലൂണ-25 അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണവലയത്തിൽ എത്തും. ഏഴ് ദിവസം കൊണ്ടാണ് ചന്ദ്രനിൽ ലാൻഡിംഗ് സാദ്ധ്യമാകുക.
പ്രൊപ്പൽഷൻ ടാങ്ക്, സോളാർ പാനൽ, ആശയവിനിമയ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ശാസ്ത്രീയ ഉപകരണങ്ങൾ എന്നിവയാണ് ലൂണയിൽ ഉള്ളത്. ഇന്ത്യയുടെ ചന്ദ്രയാൻ-3യും ദക്ഷിണധ്രുവത്തിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്. എന്നാൽ ഇവ രണ്ടും രണ്ട് വ്യത്യസ്ത മേഖലകളിലാകും ഇരു പേടകങ്ങളും ഇറങ്ങുക എന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസിന്റെ അവകാശവാദം. ചന്ദ്രനിലെ താപചാലകത, താപവ്യതിയാനം എന്നിവയാണ് ചന്ദ്രയാൻ-3യുടെ പഠനലക്ഷ്യങ്ങൾ. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യം വെയ്‌ക്കുന്നത്. റഷ്യൻ പേടകം ഒരു വർഷത്തോളം ചന്ദ്രോപരിതലത്തിൽ തുടരും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…