കോവിഡ് മഹാമാരി ലോകത്ത് പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ ‘വർക്ക് ഫ്രം ഹോം’ എന്നത് ഇപ്പോൾ ഒരു സാധാരണ പ്രതിഭാസമായി മാറിയെങ്കിലും വർക്ക് ഫ്രം വെഡ്‌ഡിങ്’ എന്നതിനെക്കുറിച്ച് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ..? . സാധാരണയായി കൊറോണ കാലത്തു കല്ല്യാണവും വർക്ക് ഫ്രം ഹോമും ഏറ്റവുമധികം ചർച്ചയായ രണ്ട് കാര്യങ്ങളാണ്. എന്നാൽ ഈ രണ്ട് കാര്യങ്ങൾ ഒന്നിച്ച് വാർത്തയാകുന്നത് രസകരമായ കാര്യമാണ്. വരനായി കല്യാണമണ്ഡപത്തിലിരിക്കുമ്പോഴും ലാപ്പ്ടോപ്പിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വിവാഹ വസ്ത്രങ്ങളുമൊക്കെയണിഞ്ഞ് കല്യാണമണ്ഡപത്തിൽ ഇരിക്കുന്ന വരന്റെ ശ്രദ്ധമുഴുവൻ കൈയിലിരിക്കുന്ന ലാപ്ടോപ്പിലാണ്.എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്. ഇതെല്ലാം നോക്കി ഇരിക്കുന്ന വധു പൊട്ടിച്ചിരിക്കുന്നതും ചടങ്ങുകൾ ആരംഭിക്കാൻ കാത്തിരിക്കുന്ന പൂജാരിയെയും ബന്ധുക്കളെയും വിഡിയോയിൽ കാണാം.
രസകരമായ ക്യാപ്ഷനുകളോടെയാണ് ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നത് നിങ്ങള്‍ക്ക് ജോലിയുടെ സമ്മര്‍ദം ഉണ്ടെന്നാണ് കരുതുന്നതെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ എന്നു പറഞ്ഞാണ് പലരും പോസ്റ്റ് ചെയ്യുന്നത്. വരൻ ജോലിയുടെ സമ്മര്‍ദം കാരണമാണോ വിവാഹ വേദിയിലും ലാപ്‌ടോപ് എടുത്തിരിക്കുന്നത് അതോ ടാര്‍ഗെറ്റ് തികയ്ക്കാനുള്ള ശ്രമത്തിലാണോ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്.
അവധി വേണ്ട, വര്‍ക് ഫ്രം ഹോമിനിടയില്‍ വിവാഹവും കഴിച്ചോളാം എന്നു പറഞ്ഞതാകുമെന്നും എന്തൊരു അര്‍പ്പണബോധമുള്ള ആൺകുട്ടിയെന്നുമൊക്കെ പോകുന്നു മറ്റു ചില കമന്റുകള്‍. എന്തായാലും വീഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…