മുംബൈ: നിലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയെ പിന്തുണച്ച് നടി ശില്പ ഷെട്ടി. ഹോട്ട്‌ഷോട്ട് എന്ന മൊബൈല്‍ ആപ്പ് വഴി കുന്ദ്ര വില്‍പന നടത്തിയ വീഡിയോകള്‍ അശ്ശീല വീഡിയോകളുടെ പരിധിയില്‍ പെടുന്നതല്ലെന്നാണ് നടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഹോട്ട്‌ഷോട്ട് ആപ്പിലെ വീഡിയോകള്‍ ലൈംഗിക വികാരമുണർത്തുന്നതാവാം എന്നാൽ അതിൽ അശ്ലീലമില്ല എന്നാണ് നടിയുടെ വാദം
നടിയുടെ മുംബൈയിലുള്ള വീട്ടിലെത്തി ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി വിശദമായി രേഖപ്പെടുത്തിയാണ് മടങ്ങിയത്. ലണ്ടനിലുള്ള ബന്ധു പ്രദീപ് ബക്ഷിയാണ് ആപുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലില്‍ രാജ് കുന്ദ്രയും ഇതേ മൊഴിയാണ് നല്‍കിയിരിക്കുന്നത്. വാട്‌സാപ്പ് വഴിയുള്ള സംഭാഷണം മാത്രമായിരുന്നു പ്രദീപ് ബക്ഷിയുമായി തനിക്കുള്ളതെന്നുമായിരുന്നു കുന്ദ്രയുടെ വിശദീകരണം. എന്നാല്‍ എല്ലാ വിഷയങ്ങളും രാജ് കുന്ദ്ര നേരിട്ട് കൈകാര്യം ചെയ്തതിന് തെളിവുകളുണ്ട്.
ആദ്യം ശില്‍പ ഷെട്ടിയെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. തുടര്‍ന്ന് കുന്ദ്രയോട് ഒപ്പമിരുത്തിയും ചോദ്യം ചെയ്തു. ജുഹുവിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.കേസില്‍ ഇതുവരെ കുന്ദ്ര ഉള്‍പ്പെടെ 10 പേരെലാണ് പോലീസ് അറസറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ശില്‍പ ഷെട്ടിയുടെ പങ്ക് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…