പെരിയാർ നദിയിൽ വീണ്ടും മീനുകൾ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിൻറെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ നദിയിൽ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. കരിമീൻ ഉൾപ്പെടെ മീനുകൾ ചത്തവയിലുണ്ട്. പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. രാസമാലിന്യം കലർന്നതാണോ മീനുകൾ ചാകാൻ കാരണമെന്ന് പരിശോധനയിലേ വ്യക്തമാകൂ.
ചിത്രപ്പുഴയിലും പെരിയാറിലും കഴിഞ്ഞ ദിവസമാണ് മീനുകൾ ചത്തുപൊങ്ങിയത്. മത്സ്യക്കുരുതിയിൽ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കുഫോസിൻ്റെയും മലനീകരണ നിയന്ത്രണ ബോർഡിൻ്റെയും കണ്ടെത്തെലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജില്ലകളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി.അതേസമയം മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം കലർന്നതല്ല എന്ന കണ്ടെത്തൽ ആവർത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.നദിയിൽ മാലിന്യം ഒഴുക്കിയ എ കെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ കമ്പനികൾക്ക് നോട്ടീസ് നൽകും.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…