Spirituality

വാസ്തു ദോഷം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ?ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ

ഇന്നത്തെക്കാലത്ത് ഒട്ടുമിക്കപേരും വാസ്തുശാസ്ത്ര പ്രകാരമാണ് വീട് വെയ്ക്കുന്നത്. വീടിന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു നോക്കുന്നത് നല്ലതാണെന്നാണ് ഒട്ടുമിക്കയാളുകളുടെയും വിശ്വാസം. എന്നാല്‍ പണച്ചെലവോര്‍ത്ത് വാസ്തു നോക്കാതെ ഇരിക്കുന്ന ആളുകളും ഉണ്ട്.
അത്തരക്കാര്‍ക്ക് അധിക പണ ചെലവില്ലാതെ വാസ്തുദോഷം പരിഹരിക്കാവുന്ന ചില ടിപ്പുകള്‍ അറിയാം.

പ്രധാന വാതില്‍

വീട്ടില്‍ സന്തോഷവും പ്രശ്‌നങ്ങളും കൊണ്ടുവരുന്നത് വീടിന്റെ പ്രധാന വാതിലിലൂടെയാണെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ വീടിന്റെ പ്രധാന വാതില്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇവിടെ മതിയായ വെളിച്ചത്തിനുള്ള ക്രമീകരണം ചെയ്യണം. ഒരു നെയിം പ്ലേറ്റും സ്ഥാപിക്കാവുന്നതാണ്. ഈ നെയിം പ്ലേറ്റ് കറുപ്പ് നിറത്തിലായിരിക്കരുത് എന്നത് ഓര്‍മ്മിക്കുക. ശനിയാഴ്ച ദിവസം ഗേറ്റിന് സമീപം വിളക്ക് കൊളുത്തുന്നത് നല്ലതാണ്.

കോണിപ്പടികള്‍

വീട്ടിലെ പടികള്‍ വീടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഹു-കേതുക്കളെ വീടിന്റെ കോണിപ്പടികളില്‍ നിന്ന് നിയന്ത്രിക്കാം .തെറ്റായി പണിഞ്ഞ കോണിപ്പടികള്‍ ജീവിതത്തില്‍ പെട്ടെന്നുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. തെക്കുപടിഞ്ഞാറന്‍ കോണില്‍ പടികള്‍ പണിയുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. പടികള്‍ എപ്പോഴും വടക്ക് നിന്ന് തെക്ക് ദിശയിലോ കിഴക്ക് നിന്ന് പടിഞ്ഞാറ് ദിശയിലോ ആയിരിക്കണം നിര്‍മ്മിക്കേണ്ടത്.

ലിവിങ് ഏരിയ

വീടിന്റെ സന്തോഷവും ബന്ധങ്ങളും ഈ സ്ഥലത്ത് കാണാം. ലിവിങ് ഏരിയ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ വിഷാദവും സമ്മര്‍ദ്ദവും ഒഴിവാക്കാം. ഈ സ്ഥലത്ത് എപ്പോഴും ലൈറ്റ് ഓണാക്കി വയ്ക്കുക. നേരിയ സുഗന്ധത്തിനായി എയര്‍ ഫ്രഷ്‌നര്‍ ക്രമീകരിക്കാവുന്നതാണ്. പൂക്കളോ പൂക്കളുടെ ചിത്രങ്ങളോ ഇവിടെ വെക്കാവുന്നതാണ്. ഒരിക്കലും ഷൂസുകളും ചെരിപ്പുകളും ഇവിടെ സൂക്ഷിക്കരുത്.

വീടിന്റെ അടുക്കള

വീട്ടിലെ ആളുകളുടെ ആരോഗ്യം അടുക്കളയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. അടുക്കളയില്‍ മതിയായ സൂര്യപ്രകാശം ഉണ്ടെങ്കില്‍ അത് വളരെ നല്ലതാണ്. അടുക്കളയില്‍ എപ്പോഴും സാധനങ്ങള്‍ അടുക്കിപ്പെറുക്കി വെക്കുക.

കിടപ്പുമുറി

വീടിന്റെ സന്തോഷവും സമൃദ്ധിയും കിടപ്പ് മുറിയിലാണുളളത്. കിടപ്പുമുറിയുടെ ഭിത്തികളുടെ നിറം എപ്പോഴും ഇളം നിറത്തില്‍ സൂക്ഷിക്കുക. ഇളം പച്ചയോ പിങ്ക് നിറമോ നല്ലതാണ്. കിടപ്പുമുറിയില്‍ ടിവി വെയ്ക്കുന്നത് അത്ര അഭികാമ്യമല്ല. എന്നാല്‍ ഇവിടെ ലൈറ്റ് മ്യൂസിക് ക്രമീകരിക്കാവുന്നതാണ്. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കിടപ്പുമുറിയില്‍ സൂര്യപ്രകാശവും വായുവും യഥേഷ്ടം പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

കുളിമുറി

വീട്ടിലെ കുളിമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇവിടെ വെള്ളം പാഴാക്കരുത്. കുളിമുറിയുല്‍ നീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറം ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. കുളിമുറിയില്‍ നേരിയ സുഗന്ധം വെക്കുന്നതും നല്ലതാണ്.

B4 Admin

Recent Posts

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

3 minutes ago

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

6 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

7 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

7 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

7 hours ago