Kerala

ലോക രാജ്യങ്ങളിൽ വൻ പ്രചാരമുള്ള ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾ ആദ്യമായി മലയാളത്തിലും ലഭ്യമാക്കി ഈശ ഫൌണ്ടേഷൻ; ക്ലാസ്സുകൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ലോക രാജ്യങ്ങളിൽ പ്രശസ്തമായ ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം ഇനി കേരളത്തിലും. ലോക രാജ്യങ്ങളിൽ വൻ പ്രചാരമുള്ള പ്രോഗ്രാം ഈശ ഫൌണ്ടേഷനാണ് കേരളക്കരയിലേക്കും കൊണ്ട് വരുന്നത്. മലയാള ഭാഷയിലാകും പ്രോഗ്രാം എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. ഇതാദ്യമായാണ് മലയാളത്തിൽ ഈശ ഫൌണ്ടേഷന്റെ പ്രോഗ്രാം നടക്കുന്നത്. മെയ്‌ 31 മുതൽ ജൂൺ 6 വരെ സംഘടിപ്പിയ്ക്കുന്ന ക്‌ളാസ്സുകൾ കേരളത്തിൽ ഈശയുടെ 10 പ്രാദേശിക സെന്ററുകളിൽ വച്ചാകും നടക്കുക . ഏഴ് ദിവസങ്ങളായി രാവിലെയും വൈകിട്ടും 6 മുതൽ 9 വരെയുള്ള സെഷനുകളാണ് ഉണ്ടാവുക.

മാനസിക പിരിമുറുക്കം, വിട്ടു മാറാത്ത ആരോഗ്യ പ്രശ്നങ്ങൾ, ശ്രദ്ധ കുറവ് എന്നിവയ്ക്കെതിരെ ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്നർ എഞ്ചിനീയറിംഗ്, യോഗ ശാസ്ത്രത്തിൽ നിന്നും രൂപം കൊണ്ട ഒരു സാങ്കേതിക വിദ്യയാണ്. ഒരു വ്യക്തിയുടെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ള പരിപാടി ആണിത്. ഇത് ജീവിതത്തെയും ജോലിയെയും ചുറ്റുമുള്ള ലോകത്തെയും,തീർത്തും നവീനമായ രീതിയിൽ കാണാനും അനുഭവിക്കാനും പ്രാപ്തമാക്കുന്നു. മാത്രമല്ല സ്വയം പരിവർത്തനത്തിനുള്ള അടിത്തറയും പ്രദാനം ചെയ്യുന്നു.

രജിസ്റ്റർ ചെയ്യാൻ http://isha.co/kerala എന്ന വെബ് സൈറ്റ് സന്ദര്ശിക്കുകയോ കൂടുതൽ വിവരങ്ങൾക്ക്
80780 70345 എന്നാ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Anandhu Ajitha

Recent Posts

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

7 mins ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

36 mins ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

51 mins ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചെന്ന്‌ ചൈന; വിവരമില്ലെന്നു സഹപ്രവര്‍ത്തകര്‍

ഷാന്‍ഹായ്‌: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്‌…

56 mins ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം; വരൻ രാഹുലിനെതിരെ വധശ്രമത്തിനു കേസ്; യുവതിയെ വനിത ശിശുവികസന വകുപ്പ് പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…

1 hour ago

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

2 hours ago