കോയമ്പത്തൂര്‍: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്.) ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ.) അറസ്റ്റു ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചത്തെ എന്‍ ഐ എ റെയ്ഡിനു പിന്നാലെ കോയമ്പത്തൂരില്‍ പൊലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തില്‍ വീണ്ടും പരിശോധന നടന്നു. ജൂണ്‍ 26 വരെ കോയമ്പത്തൂര്‍ നഗരത്തില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എന്‍ ഐ എ. കേസെടുത്ത ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിന്‍ ഷാ (28), പോത്തന്നൂര്‍ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കര്‍ (29), ഉമ്മര്‍ നഗറിലെ സദ്ദാം ഹുസൈന്‍ (26) എന്നിവര്‍ വ്യാഴാഴ്ച കൊച്ചിയില്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്കുമുമ്ബാകെ ഹാജരായി.
കേരളത്തിലേയും തമിഴ്നാട്ടിലേയും ആരാധന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള നീക്കത്തിനിടെയാണ് ഇയാള്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം നടത്തിയ സഹ്റാന്‍ ഹാഷിമിന്റെ ഫേസ്ബുക്ക് സുഹൃത്താണു അസറുദ്ദീന്. ഇയാള്‍ക്കൊപ്പം കസ്റ്റഡിയില്‍ എടുത്ത മറ്റ് അഞ്ച് പേരെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. ഉക്കടം, കരിമ്പുകടൈ, വിന്‍സന്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് പരിശോധന.
കേരളത്തിലും തമിഴ്‌നാട്ടിലും സ്‌ഫോടനം നടത്താന്‍ യുവാക്കളെ ആകര്‍ഷിക്കുന്നരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ ബുധനാഴ്ചയാണ് എന്‍ ഐ എ. കേസെടുത്തത്. ഇവരുമായി ബന്ധമുള്ള ഉക്കടം സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, ഷാജഹാന്‍, കരിമ്പുക്കടൈ സ്വദേശി ഷെയ്ഖ് സഫിയുള്ള എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പോലീസും റവന്യൂ അധികൃതരും പരിശോധിച്ചത്. ഇവരും ഐ എസ്. അനുകൂലികളാണെന്ന് പൊലീസ് പറയുന്നു.
സാമൂഹികമാധ്യമങ്ങളില്‍ ഐ എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണെന്നും കോയമ്പത്തൂരില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസ് പറയുന്നുണ്ട്. വ്യാഴാഴ്ചത്തെ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍, പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍, വിവിധ രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
എന്‍.ഐ.എ. പരിശോധനയ്ക്കും അസ്ഹറുദ്ദീന്റെ അറസ്റ്റിനും പിന്നാലെയാണ് കോയമ്പത്തൂര്‍ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍, അറസ്റ്റുമായി ഇത് ബന്ധപ്പെടുത്തിയിട്ടില്ല. കൂട്ടംകൂടുന്നതും ജാഥകളും പ്രതിഷേധപ്രകടനങ്ങളും നിരാഹാരസമരങ്ങളും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകള്‍ വിതരണംചെയ്യുന്നതും പോസ്റ്റര്‍ പതിക്കുന്നതും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തടഞ്ഞു. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ സുമിത് ശരണ്‍ ആണ് ഉത്തരവിറക്കിയത്. നിയന്ത്രണത്തില്‍ ഇളവുവേണ്ടവര്‍ അഞ്ചുദിവസം മുമ്പ് പൊലീസിന് അപേക്ഷ നല്‍കണം. അംഗീകൃത ആരാധനാലയങ്ങള്‍ക്കും വിവാഹം, ശവസംസ്കാരം, മതപരമായ മറ്റു ചടങ്ങുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…