പനാജി: സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചെത്തിയ ഒഡിഷയെ വിദേശ താരം ആല്‍വാരൊ വാസ്‌കെസിന്റേയും മലയാളി താരം പ്രശാന്തിന്റേയും ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് തകർത്തത്.
62ാം മിനിറ്റിലാണ് വാസ്‌ക്വസ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ട് തുറന്നത്. 85ാം മിനിറ്റില്‍ പ്രശാന്തിന്റെ ഗോളില്‍ മഞ്ഞപ്പട വിജയമുറപ്പാക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും വിജയിക്കാനാവാതെ പോയ ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ തിരിച്ചുവരവാണ് ഈ ജയത്തോടെ നടത്തിയിരിക്കുന്നത്. ജയത്തോടെ കേരളം പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് 2-0ന്റെ വിജയമുറപ്പിച്ചിരിക്കെയായിരുന്നു ഇഞ്ചുറിടൈമില്‍ ഒഡീഷ ഗോള്‍ മടക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…