ഫട്ടോർഡ: ഐഎസ്‌എല്‍ 2022 സീസണിലെ കലാശപോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഇന്ന് ഹൈദരാബാദ് എഫ്‌സി നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. അതേസമയം ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം.
ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകമാവും. മുന്നേറ്റ നിര താരം ജോര്‍ജ് ഡിയാസ്, അല്‍വാരോ വാസ്‌ക്കസ്, സഹല്‍ അബ്ദുല്‍ സമദ് എന്നിവരെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നവരാണ്. ലീഗ് ഘട്ടത്തില്‍ 20 മത്സരങ്ങളില്‍ നിന്ന് 9 ജയവും ഏഴ് സമനിലയും നാല് തോല്‍വിയുമടക്കം 34 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സെമി സീറ്റുറപ്പിച്ചത്. 4-4-2 ഫോര്‍മേഷനിലാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങാന്‍ സാധ്യത.
അതേസമയം ഹൈദരാബാദിനെ നിസാരരായി കാണാനാവില്ല. രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ഹൈദരാബാദ് സെമിയില്‍ ഇരു പാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് ഫൈനലിലേക്കെത്തിയത്. 4-2-3-1 ഫോര്‍മേഷന്‍ ടീം പിന്തുടരാനാണ് സാധ്യത.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…