Thursday, April 25, 2024
spot_img

കൊമ്പന്മാർ ഇത്തവണ കപ്പടിക്കുമോ ?; ഐഎസ്‌എൽ കലാശ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം; ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേര്‍ക്കുനേര്‍; ആവേശത്തിൽ ആരാധകർ

ഫട്ടോർഡ: ഐഎസ്‌എല്‍ 2022 സീസണിലെ കലാശപോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഇന്ന് ഹൈദരാബാദ് എഫ്‌സി നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. അതേസമയം ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം.

ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകമാവും. മുന്നേറ്റ നിര താരം ജോര്‍ജ് ഡിയാസ്, അല്‍വാരോ വാസ്‌ക്കസ്, സഹല്‍ അബ്ദുല്‍ സമദ് എന്നിവരെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നവരാണ്. ലീഗ് ഘട്ടത്തില്‍ 20 മത്സരങ്ങളില്‍ നിന്ന് 9 ജയവും ഏഴ് സമനിലയും നാല് തോല്‍വിയുമടക്കം 34 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സെമി സീറ്റുറപ്പിച്ചത്. 4-4-2 ഫോര്‍മേഷനിലാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങാന്‍ സാധ്യത.

അതേസമയം ഹൈദരാബാദിനെ നിസാരരായി കാണാനാവില്ല. രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ഹൈദരാബാദ് സെമിയില്‍ ഇരു പാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് ഫൈനലിലേക്കെത്തിയത്. 4-2-3-1 ഫോര്‍മേഷന്‍ ടീം പിന്തുടരാനാണ് സാധ്യത.

Related Articles

Latest Articles