Sunday, May 19, 2024
spot_img

ഗോവയിൽ ബിജെപിയുടെ കുതിപ്പിനു പിന്നിൽ ചലിച്ചത് ഈ കരങ്ങൾ

ഗോവയിൽ ബിജെപിയുടെ കുതിപ്പിനു പിന്നിൽ ചലിച്ചത് ഈ കരങ്ങൾ | GOA BJP

ഏവർക്കും ജനപ്രിയനായ മനോഹർ പരീക്കർ ഈ ലോകത്തോട് വിടപറഞ്ഞത്. പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തുടര്‍ന്ന് 2018 ഫെബ്രുവരിയിലാണ് പരീക്കറെ ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈ, ദില്ലി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതര രോഗം അലട്ടിയപ്പോഴും മനോഹർ പരീക്കർ പാർട്ടിയിലും സർക്കാർ ചടങ്ങുകളിലും സജീവമായിരുന്നു. ബിജെപിയുമായി രാഷ്ട്രീയമായി വിയോജിക്കുന്നവർക്ക് പോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹർ പരീക്കർ.

മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന പരീക്കർ 2014 മുതൽ 2017 വരെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ആയിരുന്നു. എതിരാളികള്‍ പോലും ഏറെ ബഹുമാനിച്ചിരുന്ന പരീക്കറുടെ നിര്യാണം ഗോവയ്ക്കും ബിജെപിക്കും ഇന്നും തീരാനഷ്ടം തന്നെയാണ്.അതേസമയം ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പ്രമോദ് സാവന്ത് തന്നെ എത്തുമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്. എംഎല്‍എമാരുടെ യോഗത്തില്‍ അടക്കം സാവന്തിനാണ് പിന്തുണ. കേന്ദ്ര നേതൃത്വത്തിനും നിരീക്ഷകര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം തന്നെ വരണമെന്നാണ് ആവശ്യം. എന്നാല്‍ എന്തുകൊണ്ട് പ്രഖ്യാപനം വൈകുന്നു എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. സാവന്ത് തന്നെ വരാനുള്ള കാരണവും ഇതിനിടെ നേതൃത്വം വെളിപ്പെടുത്തി. ഗോവയില്‍ 20 സീറ്റ് ബിജെപി നേടിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകളാണ് സാവന്തിന്റെ നേതൃത്വത്തില്‍ ബിജെപി നേടിയത്. അതാണ് അദ്ദേഹത്തെ നിലനിര്‍ത്താന്‍ കാരണം.

2019ല്‍ മനോഹര്‍ പരീക്കറുടെ വിയോഗത്തിന് ശേഷമാണ് പ്രമോദ് സാവന്ത് ഗോവയില്‍ മുഖ്യമന്ത്രിയാവുന്നത്. അതിന് ശേഷം പല പ്രതിസന്ധികളും സാവന്ത് നേരിട്ടെങ്കിലും പാര്‍ട്ടിയെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫട്‌നാവിസാണ് സാവന്തിന്റെ പേര് ഉറപ്പിച്ചത്. സാവന്തിന്റെ നേതൃത്വത്തില്‍ മികച്ച പ്രചാരണമാണ് നടത്തിയതെന്ന് കേന്ദ്ര നേതൃത്വത്തിനും അറിയാമായിരുന്നു. നിലവില്‍ കാവല്‍ മുഖ്യമന്ത്രിയാണ് സാവന്ത്. അദ്ദേഹം ഇപ്പോള്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കാണാനായി ദില്ലിയിലെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം കാണും. ഗോവയില്‍ നിന്നുള്ള മറ്റ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടാവും.

നദ്ദയുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ കൂടിയാണ് സാവന്ത് ദില്ലിയിലെത്തിയത്. ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗോവ ഭരിക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാവന്ത് കണ്ടിരുന്നു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും എല്‍ മുരുഗനുമാണ് ഗോവയിലെ കേന്ദ്ര നിരീക്ഷകര്‍. അതേസമയം സാക്വെലിം സീറ്റില്‍ നിന്ന് വെറും 650 വോട്ടിനാമ് പ്രമോദ് സാവന്ത് വിജയിച്ചത്. ഇത് ശരിക്കുമൊരു ആശങ്കയാണ്. അതുകൊണ്ട് മറ്റൊരാളെ പരിഗണിക്കുന്ന കാര്യം ആദ്യം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Latest Articles