India

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം, ശേഷം കുളിച്ചാൽ മതി;കുട്ടികൾക്ക് വിവാദ പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ്

ലക്‌നൗ: വിവാദ പരാമർശങ്ങൾ ഉൾപ്പെടുന്ന പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ, മരിച്ചവർ, മൃഗങ്ങൾ എന്നിവയുമായുള്ള ലൈംഗിക ബന്ധത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തെറ്റായ ആശയങ്ങളടങ്ങിയ പുസ്തകമാണ് മദ്രസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. അതേസമയം, ശക്തമായ പ്രതിഷേധം ഉയർന്നതോടെ പുസ്തകം പിൻവലിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന മൗലാന അഷ്‌റഫ് അലി തൻവിയുടെ ബഹിഷ്തി സേവാർ എന്ന പുസ്തകം ദാറുൽ ഉലൂം ദയൂബന്ദ് സഹാറൻപൂർ ഫത്‌വ നൽകാനും കുട്ടികളെ പഠിപ്പിക്കാനും ഉപയോഗിച്ചിരുന്നു. തുടർന്ന് ദാറുൽ ഉലൂം ഇസ്ലാമിക് സംഘടനയ്‌ക്കെതിരെ കുട്ടികളുടെ വിദ്യാഭ്യാസ കേന്ദ്രീകൃത സാമൂഹിക സംഘടനയായ ‘മാനുഷി’ നൽകിയ പരാതിയിൽ എൻസിപിസിആർ നടപടി സ്വീകരിച്ചു.

പ്രായപൂർത്തിയാകാത്തവർ, മരിച്ച വ്യക്തികൾ, മൃഗങ്ങൾ എന്നിവരോട് അനുചിതമായ പെരുമാറ്റം അനുവദിക്കുന്ന പഠിപ്പിക്കലുകൾ കുട്ടികൾക്ക് നൽകുന്നതിന് ദാറുൽ ഉലൂം പുസ്തകങ്ങളും മതവിധികളും ഉപയോഗിക്കുന്നുവെന്ന് മാനുഷി ആരോപിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം കുളിച്ചാൽ മതിയെന്നായിരുന്നു പുസ്തകത്തിലെ ഒരു ഭാഗം പറയുന്നത്. ദാറുൽ ഉലൂം ദയൂബന്ദിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത മതപരമായ വിധികളിൽ പരാമർശിച്ചിരിക്കുന്ന നിന്നുള്ള ചില ഭാഗങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്.

anaswara baburaj

Recent Posts

ആലുവയിൽ കാണാതായ 12 കാരിയെ കണ്ടെത്തി !കുട്ടിയെ കണ്ടെത്തിയത് അങ്കമാലിയിൽ നിന്ന്

കൊച്ചി : ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. ആലുവയിൽ നിന്ന് 14…

3 hours ago

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ 12 വയസ്സുകാരിയെ കാണാതായി ! തട്ടിക്കൊണ്ട് പോയതെന്ന് സംശയം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…

4 hours ago

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…

4 hours ago

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി|

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…

5 hours ago

ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം ! നിരവധി പ്രവർത്തകർക്ക് പരിക്ക് ! പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി.രാജേഷ്

തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…

5 hours ago