അബൂജ: നൈജീരിയയിൽ ഇസ്ലാമിക ഭീകരർ 11 ക്രൈസ്തവരെ കൊലപ്പെടുത്തി. 10 പേരെ കഴുത്തറത്തു കൊല്ലുന്നതിന്റെയും ഒരാളെ വെടിവച്ചു കൊല്ലുന്നതിന്റെയും വിഡിയോ ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രോവിൻസ് (ഐഎസ് ഡബ്ല്യുഎപി) പുറത്തുവിട്ടു. ക്രിസ്മസ് ദിവസമായിരുന്നു നിഷ്ഠുരത.ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി സിറിയയിലെ ഒളിത്താവളത്തിൽ യുഎസ് സൈനിക നടപടിക്കിടയിൽ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് കൊലപാതകങ്ങൾ
ഭീകരർ നേരത്തെ ഇവരെ ബന്ദികളാക്കിയിരുന്നു. മോചനത്തിനായി ഇടപെടണമെന്ന് ഇവർ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട് അഭ്യർഥിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തെ പ്രസിഡന്റ് ബുഹാരി അപലപിച്ചു.
നൈജീരിയയിലെ ബൊക്കോ ഹറാം ഭീകരസംഘടനയിൽ നിന്നു വേർപെട്ട് 2016 ൽ ബാഗ്ദാദിയോടു കൂറു പ്രഖ്യാപിച്ച വിഭാഗമാണ് ഐഎസ് ഡബ്ല്യുഎപി. ഇവർ 2018 ൽ സൈനികരെ ആക്രമിക്കാൻ തുടങ്ങി. തുടർന്നു നാട്ടുകാരെയും ക്രിസ്ത്യാനികളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലേക്ക് മാറി. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ ആയിരുന്ന ബഗ്ദാദി, യുഎസ് സേന ഒക്ടോബർ 27ന് നടത്തിയ കമാൻഡോ ഓപറേഷനിടെ പിടിക്കപ്പെടുമെന്നായപ്പോൾ സ്വയംപൊട്ടിത്തെറിച്ച് ജീവനൊടുക്കുകയാണുണ്ടായത്
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…