ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ്
ജെറുസലേം : ഇസ്രയേൽ – ഹമാസ് യുദ്ധം മൂന്നാം ദിനത്തിലേക്ക് കടക്കുന്നതിനിടെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി അറിയിച്ചു. ഹമാസിന്റെ സ്വാധീന മേഖലകളില്‍നിന്ന് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. അതിനാൽ തന്നെ മേഖലയിൽ പോരാടാനുറപ്പിച്ച് നിലയുറപ്പിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികൾക്ക് ഇസ്രയേൽ നീക്കം കനത്ത തിരിച്ചടിയാകും. ഗാസയില്‍ ഇസ്രയേല്‍ സൈന്യം പരിശോധനകള്‍ നടത്തുന്നുവെന്നാണ് സൈന്യം പറയുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കുറച്ച് സമയംകൂടി വേണ്ടിവരുമെന്നും സൈനിക വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൂടുതല്‍ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇവരെ മുന്നിൽ നിർത്തി ഇസ്രയേല്‍ തടവിലാക്കിയ തീവ്രവാദികളുടെ മോചനമാണ് ഹമാസ് ലക്ഷ്യം വച്ചിരിക്കുന്നത്.
അതെ സമയം ഇസ്രയേലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൂർണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇസ്രയേൽ ഭാഗത്തേക്ക് പുറപ്പെട്ടു. അമേരിക്കൻ ആണവ പടക്കപ്പലായ യുഎസ്എസ്. ജെറാൾഡ് ആർ ഫോർഡ് ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. ഹമാസ് നടത്തിയ ആക്രമണത്തിൽ മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരു മിസൈൽ വാഹിനിയും നാല് മിസൈൽ പ്രതിരോധ സംവിധാനങ്ങളും അയക്കും. എഫ്-35, എഫ്-15, എഫ്-16, എ-10 എന്നീ യുദ്ധവിമാനങ്ങളും ഇസ്രയേലിന് കൈമാറും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…