International

സിറിയയിൽ ഭൂകമ്പ ബോംബ് വർഷിച്ച് ഇസ്രയേൽ ! റിക്ടർ സ്കെയിലിൽ പ്രഹരശേഷി രേഖപ്പെടുത്തി !!! പ്രകമ്പനം 820 കിലോമീറ്റർ അകലെയുള്ള തുർക്കിയിലും

സിറിയയിലെ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. സിറിയയിലെ മനുഷ്യാവകാശ സംഘടനായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറയുന്നതനുസരിച്ച് 2012 ന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്ഫോടനത്തിന്റെ ശക്തി ഭൂകമ്പത്തിന് തുല്യമായിരുന്നു എന്നാണ് പിന്നീട് അധികൃതര്‍ വ്യക്തമാക്കിയത്. ഭൂകമ്പം അളക്കുന്ന റിക്ടര്‍ സ്‌കെയിലില്‍ പോലും ഈ സ്ഫോടനത്തിന്റെ തോത് രേഖപ്പെടുത്തിയിരുന്നു. സിറിയയിലെ ടാർട്ടസിൽ നടന്ന സ്ഫോടനത്തിന്റെ പ്രകമ്പനം 820 കിലോമീറ്റർ അകലെയുള്ള തുർക്കിയിലെ മാഗ്നെറ്റോമീറ്റർ സ്റ്റേഷനിലെ ഭൂകമ്പ മാപിനിയിൽ രേഖപ്പെടുത്തി.

സിറിയയിലെ തീരദേശ മേഖലയായ ടോര്‍ടസ് ലക്ഷ്യമിട്ടാണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. സിറിയയുടെ വ്യോമ പ്രതിരോധ യൂണിറ്റുകൾ, ഉപരിതലത്തിൽ നിന്ന് ഉപരിതല മിസൈൽ വെയർഹൗസുകൾ എന്നിവയുൾപ്പെടെ ആക്രമത്തിൽ തകർന്നുവെന്നാണ് വിവരം.

ഹിസ്ബുള്ള പോലുള്ള ഭീകരവാദഗ്രൂപ്പുകളിലേക്ക് അത്യാധുനിക ആയുധങ്ങൾ എത്തുന്നത് തടയാൻ ഇസ്രായേൽ ദീർഘകാലമായി സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. സുരക്ഷാ ഭീഷണികൾ തടയാനും ഇസ്രായേലിൻ്റെ വടക്കൻ അതിർത്തിയിൽ സ്ഥിരത നിലനിർത്താനുമാണ് ആക്രമണം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

Anandhu Ajitha

Recent Posts

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

28 minutes ago

യുദ്ധഭൂമിയിലെ പുതിയ സമരഭടന്മാരുടെ രംഗപ്രവേശം മാർട്ടിൻ ആന്റണിയുടെ പുതിയ വെളിപ്പെടുത്തലുകൾ കാരണമോ?

പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…

56 minutes ago

പ്രതിപക്ഷ ബഹളം വിലപ്പോയില്ല ! ശബ്ദ വോട്ടിൽ വിബിജി റാം ജി ബിൽ പാസാക്കി ലോക്‌സഭ

ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…

57 minutes ago

ചൈനീസ് അക്കാദമിയുടെ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാർ നാവിക താവളത്തിനടുത്ത് ! വൻ ആശങ്ക

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…

3 hours ago

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

4 hours ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

4 hours ago