International

“ഇസ്രയേൽ ആദ്യ ലക്ഷ്യം മാത്രം !ലോകം മുഴുവൻ ഇസ്‌ലാമിന്റെ കീഴിൽ കൊണ്ടു വരും” ; ഭീഷണിയുമായി ഹമാസ് കമാൻഡർ മഹ്‌മൂദ് അൽ സഹർ

ഗാസ: ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്നും ലോകം മുഴുവൻ ഇസ്‌ലാമിന് കീഴിൽ കൊണ്ട് വരുമെന്നുമുള്ള ഭീഷണിയുമായി ഹമാസ് കമാൻഡർ മഹ്‌മൂദ് അൽ സഹർ രംഗത്ത്. അതിർത്തി തകർത്ത് നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരിതിക്കുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണം കരയുദ്ധത്തിന് വക്കിൽ എത്തി നിൽക്കുമ്പോഴാണ് ഭീഷണി വീഡിയോയുമായി മഹ്‌മൂദ് അൽ സഹർ രംഗത്ത് വന്നത്. പലസ്തീൻ ജനതയ്ക്കും ലെബനൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കുമെന്നും സഹർ വീഡിയോ സന്ദേശത്തിൽ പറയുന്നു.

ഹമാസിന്റെ സായുധവിഭാഗമായ അൽ കസം ബ്രിഗേഡ്‌സിന്റെ തലവനായ മുഹമ്മദ് ദെയ്ഫാണ് ആക്രമണത്തിന്റെ ആസൂത്രകനെന്നാണ് കരുതപ്പെടുന്നത്. തീവ്രവാദി ആക്രമണത്തിന് പിന്നാലെ ദെയ്ഫിന്റെ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ കടന്നുകയറിയതിനുള്ള തിരിച്ചടിയാണെന്ന് അതിൽ ദെയ്ഫ് സൂചിപ്പിച്ചു.

2021 മേയിലായിരുന്നു ഇസ്രയേൽ പോലീസും പട്ടാളവും അൽ അഖ്‌സയിൽ കടന്നത്. അന്ന് ഇസ്രയേലും ഹമാസും തമ്മിൽ നടത്തിയ യുദ്ധം 11 ദിവസമാണ് നീണ്ടത്. ഇയാളെ വധിക്കാൻ ഏഴുതവണ ഇസ്രയേൽ ശ്രമിച്ചു. ഏറ്റവുമൊടുവിലത്തെ വധശ്രമം 2021-ലായിരുന്നു. അതും അതിജീവിച്ചു. ദെയ്ഫ് ഒരിക്കലും പരസ്യമായി രംഗത്തുവന്നിട്ടില്ല. മൂന്ന് ചിത്രങ്ങൾ മാത്രമാണ് ദെയ്ഫിന്റേതായി പുറം ലോകത്ത് വന്നിട്ടുള്ളൂ. ഒന്ന് ഒരു നിഴൽച്ചിത്രം. മറ്റൊന്ന് കൗമാര കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലേതാണ്. വേറൊന്ന് മുഖംമറച്ചതും. ഇസ്രയേലിന്റെ വധശ്രമങ്ങളിൽ ദെയ്ഫിന്റെ ഒരു കണ്ണു നഷ്ടപ്പെട്ടെന്നും ഒരുകാലിന് ഗുരുതരമായി പരിക്കേറ്റെന്നും ഹമാസ് വൃത്തങ്ങൾ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഇയാൾ എവിടെയാണെന്നത് ഇന്നും അജ്ഞാതമാണ്. ഗാസയിലെ ആയിരക്കണക്കിന് തുരങ്കങ്ങളിലൊന്നിൽ ഒളിച്ചിരിക്കുകയാവാമെന്നു കരുതുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ദെയ്ഫിന്റെ സഹോദരനും കുടുംബത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. പിതാവിന്റെ വീടിനുനേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഗാസയിൽ തുരങ്കങ്ങളുണ്ടാക്കുന്നതിനും ബോംബുകളുണ്ടാക്കുന്നതിനും ചുക്കാൻപിടിച്ചത് ദെയ്ഫാണ്. 2014-ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇയാളുടെ ഭാര്യയും ഏഴുമാസം പ്രായമുള്ള മകനും മൂന്നുവയസ്സുള്ള മകളും കൊല്ലപ്പെട്ടു.

Anandhu Ajitha

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

42 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

3 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

4 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago