International

ഇസ്രായേൽ- ഹമാസ് സംഘർഷം തുടരുമ്പോൾ വാത്സല്യത്തോടെയും പുഞ്ചിരിയോടെയും തന്റെ മകനെ സൈന്യത്തിലേക്കയക്കുന്ന പ്രധാനമന്ത്രി നെതന്യാഹു; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ത് ?

അതിർത്തി തകർത്ത് നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരുതിക്കുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണം കരയുദ്ധത്തിന്റെ വക്കിൽ എത്തി നിൽക്കവേ ഒരു ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ് . ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും തങ്ങളുടെ ഇളയ മകൻ അവ്‌നറിനെ സൈനിക സേവനത്തിനായി അയക്കുന്നതാണ് ചിത്രം.

“തന്റെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഹമാസിനെതിരായ യുദ്ധത്തിൽ തന്റെ ദേശീയ കർത്തവ്യത്തിൽ പങ്കുചേരുന്നതിനാൽ ബെഞ്ചമിൻ നെതന്യാഹു തന്റെ മകനെ അനുഗ്രഹിക്കുന്നു. ദേശീയതയ്ക്കുള്ള ആഹ്വാനത്തിൽ രാജ വംശങ്ങൾ തങ്ങളുടെ മക്കളെ സൈന്യത്തിൽ ചേർത്തിരുന്നത് അപൂർവ്വമായി കാണാറുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം 9 വർഷങ്ങൾക്ക് മുമ്പ് 2014 ഡിസംബർ 1 ന് പകർത്തിയതാണ്.
അവ്‌നർ നെതന്യാഹു തന്റെ സൈനിക സേവനം ഇസ്രായേൽ പ്രതിരോധ സേനയ്‌ക്കൊപ്പം ആരംഭിച്ചുവെന്നും ഈ യാത്ര ആരംഭിക്കുമ്പോൾ അദ്ദേഹത്തോട് വിടപറയാൻ മാതാപിതാക്കളും ഉണ്ടായിരുന്നുവെന്നും കൂടാതെ അവ്നറിന്റെ സഹോദരൻ യെയർ തന്റെ സൈനിക സേവനം ഇതിനകം പൂർത്തിയാക്കിയിരുന്നതായും ഈ ചിത്രം ഉൾപ്പെടുത്തി ഇസ്രയേലി മാദ്ധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു.ഐഡിഎഫിന്റെ കോംബാറ്റ് ഇന്റലിജൻസ് കളക്ഷൻ കോർപ്സിൽ ചേർന്നുകൊണ്ട് അവ്നർ തന്റെ നിർബന്ധിത മൂന്ന് വർഷത്തെ സൈനിക സേവനം ആരംഭിച്ചുവെന്നും വാർത്തയിൽ പറയുന്നു. ഈ ചിത്രമാണ് തെറ്റായ തലക്കെട്ടോടെ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

അതേസമയം സംഘർഷം തുടങ്ങി ആറാം ദിനത്തിൽ മൂന്ന് ലക്ഷത്തോളം ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിൽ അണിനിരന്നിട്ടുണ്ട്. രണ്ട് അമേരിക്കൻ പടക്കപ്പലുകൾ മേഖലയിൽ തമ്പടിച്ചിട്ടുണ്ട്. ഹമാസിനെ തകർത്തെറിയാനുള്ള കടുത്ത നീക്കം തന്നെ നടത്തുമെന്നുള്ള ശക്തമായ സൂചന നൽകികൊണ്ട് ഇന്നലെ രാത്രിയോടെ ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂപവത്കരിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സിനെയും ഉൾക്കൊള്ളിച്ചാണ് പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം അടിയന്തര സര്‍ക്കാരിനും യുദ്ധം കൈകാര്യം ചെയ്യാനുള്ള ‘വാര്‍ കാബിനറ്റി’നും രൂപം നല്‍കാന്‍ ഇരു നേതാക്കളും ചേര്‍ന്ന് തീരുമാനിച്ചു. ഇരുവരും ഇക്കാര്യത്തിൽ സംയുക്ത പ്രസ്താവനയിറക്കി. ഹമാസുമായുള്ള പോരാട്ടം തുടരുന്നിടത്തോളംകാലം ഇസ്രയേല്‍ സര്‍ക്കാര്‍ യുദ്ധവുമായി ബന്ധമില്ലാത്ത നിയമങ്ങള്‍ പാസാക്കുകയോ തീരുമാനങ്ങള്‍ കൈക്കൊള്ളുകയോ ഇല്ലെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

നെതന്യാഹു, ഗാന്റ്‌സ്, ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് വാര്‍ കാബിനറ്റ്. ഗാന്റ്‌സിന്റെ പാര്‍ട്ടിയില്‍നിന്നുള്ള അംഗവും മുന്‍സൈനിക മേധാവിയുമായ ഗാദി ഈസെന്‍കോട്, സ്ട്രാറ്റജിക് അഫയേഴ്‌സ് വകുപ്പ് മന്ത്രി റോണ്‍ ഡെര്‍മര്‍ എന്നിവര്‍ വാര്‍ കാബിനറ്റില്‍ നിരീക്ഷകരായി നിയമിതനായി .ഇസ്രയേലിന്റെ മുന്‍ പ്രതിരോധമന്ത്രി കൂടിയാണ് ഗാന്റ്‌സ്. അതേസമയം, ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് വാര്‍ കാബിനറ്റില്‍ അംഗമല്ല. യുദ്ധകാല മന്ത്രിസഭയിൽ ഇദ്ദേഹത്തിനായി ഒരു സീറ്റ് മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാളെ ഹമാസിനെതിരെയുള്ള കരയുദ്ധം ഇസ്രയേൽ ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

39 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

43 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago