Featured

ഹമാസിനെ തകർക്കാൻ കരുക്കൾ നീക്കി ഇസ്രായേൽ ; ലക്ഷ്യം ഹമാസിന്റെ സർവ നാശം !

ഹമാസ് ഭീകരതയെ തുടച്ചുനീക്കാന്‍ സമ്പൂര്‍ണ ആക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുകയാണ്. ഗാസയ്‌ക്കു പുറത്ത് ഇസ്രായേല്‍ സൈന്യം സര്‍വ സന്നാഹങ്ങളുമൊരുക്കിയിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹമാസിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമായി തുടരുന്നതിനിടെയാണ് സമ്പൂര്‍ണ കരയുദ്ധത്തിന് ഇസ്രായേല്‍ സന്നാഹം സജ്ജമാക്കിയിരിക്കുന്നത്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കര മാര്‍ഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുന്നത്. യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്നാണ് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന. ലക്ഷക്കണക്കിന് സൈനികരെയാണ് അതിര്‍ത്തിയില്‍ ഇസ്രായേൽ സജ്ജമാക്കിയിരിക്കുന്നത്. ഹമാസിന്റെ പൂര്‍ണ നാശം തന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യം.

അതേസമയം, വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് കരയിലൂടെയുള്ള സൈനിക നീക്കത്തിന് ഇസ്രായേൽ തയാറെടുക്കുന്നത്. 2005 ല്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച ഇസ്രയേല്‍ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാന്‍ സര്‍വസജ്ജമായി ഇറങ്ങുകയാണെന്ന് സാരം. ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു. കൂടാതെ, ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവും വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട് ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തത് കര മാര്‍ഗമുള്ള ആക്രമണത്തിന്റെ ആദ്യ സൂചനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നയാളാണ് മുഹമ്മദ് ദെയ്ഫ്. ഇന്നലെ രാവിലെയായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. എന്തായാലും, ഹമാസിന്റെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമെന്ന് ഇതിലൂടെ മനസിലാക്കാം.

ഇതിനിടെ ലബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിലേക്കു മിസൈലാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രായേല്‍ തിരിച്ചടിച്ചു. ഗാസ മുനമ്പിലെ അല്‍ ഫുഖ്റാന്‍ പ്രദേശത്തെ ഇരുനൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകർത്തിരിക്കുകയാണ്. മണിക്കൂറുകളുടെ ഇടവേളകളില്‍ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ ശക്തമായി തുടരുന്നു. ഇതുവരെ 450 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായും IDF എക്സിലൂടെ വ്യക്തമാക്കി. കൂടാതെ, ഹമാസിനെതിരായ യുദ്ധത്തില്‍ ഒറ്റക്കെട്ടായി ഇസ്രയേല്‍ സർക്കാർ മുന്നോട്ട് നീങ്ങുകയാണ്. സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും ചേര്‍ന്നതോടെ ഇസ്രയേലില്‍ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനാണ് സംയുക്ത മന്ത്രിസഭ രൂപീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്നതായിരിക്കും ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭ. ഇതനുസരിച്ച് പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സ് അടക്കമുള്ളവര്‍ മന്ത്രിയാകും. മുന്‍ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാന്‍സ്, യുദ്ധകാല മന്ത്രിസഭയിലേക്കെത്തുന്നതോടെ യുദ്ധം കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

15 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

15 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

15 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

16 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

16 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 days ago