പ്രതീകാത്മക ചിത്രം
ജറുസലേം : “ഭീകരവാദ” കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ പൗരത്വം എടുത്തുകളയുന്നതിനുള്ള നിയമത്തിന് ഇസ്രായേൽ അംഗീകാരം നൽകിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സെനറ്റിൽ 10 വോട്ടുകൾക്കെതിരെ 94 വോട്ടുകൾക്കാണ് ബിൽ പാസായത്.
ഇസ്രയേലിന്റെ 1952 ലെ പൗരത്വ നിയമത്തിലെ ഭേദഗതി, ഭീകരത, ഭീകരതയെ സഹായിക്കൽ, ഇസ്രായേലി പരമാധികാരത്തിന് ഹാനി വരുത്തൽ, യുദ്ധത്തിന് പ്രേരിപ്പിക്കൽ, അല്ലെങ്കിൽ യുദ്ധസമയത്ത് ശത്രുവിനെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട ഇസ്രായേൽ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും ബാധകമാണ്.
പാസാക്കിയ നിയമപ്രകാരം ഒരിക്കൽ പൗരത്വം റദ്ദാക്കിയാൽ ആ വ്യക്തിക്ക് ഇസ്രായേലിലേക്ക് തിരികെ പ്രവേശനം നിഷേധിക്കപ്പെടും. “ഭീകരതയ്‌ക്കുള്ള ഞങ്ങളുടെ മറുപടി” എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്വിറ്ററിൽ ഇതിനെ അഭിനന്ദിച്ചത്.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…