Saturday, October 17, 2026

ഭീകരവാദികൾ കടക്കൂ പുറത്ത് !!! ഭീകരവാദികൾക്ക് പൗരത്വം പിൻവലിക്കാൻ ഇസ്രായേൽ; നിയമം പാസാക്കി

ജറുസലേം : “ഭീകരവാദ” കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ പൗരത്വം എടുത്തുകളയുന്നതിനുള്ള നിയമത്തിന് ഇസ്രായേൽ അംഗീകാരം നൽകിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സെനറ്റിൽ 10 വോട്ടുകൾക്കെതിരെ 94 വോട്ടുകൾക്കാണ് ബിൽ പാസായത്.

ഇസ്രയേലിന്റെ 1952 ലെ പൗരത്വ നിയമത്തിലെ ഭേദഗതി, ഭീകരത, ഭീകരതയെ സഹായിക്കൽ, ഇസ്രായേലി പരമാധികാരത്തിന് ഹാനി വരുത്തൽ, യുദ്ധത്തിന് പ്രേരിപ്പിക്കൽ, അല്ലെങ്കിൽ യുദ്ധസമയത്ത് ശത്രുവിനെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട ഇസ്രായേൽ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും ബാധകമാണ്.

പാസാക്കിയ നിയമപ്രകാരം ഒരിക്കൽ പൗരത്വം റദ്ദാക്കിയാൽ ആ വ്യക്തിക്ക് ഇസ്രായേലിലേക്ക് തിരികെ പ്രവേശനം നിഷേധിക്കപ്പെടും. “ഭീകരതയ്‌ക്കുള്ള ഞങ്ങളുടെ മറുപടി” എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്വിറ്ററിൽ ഇതിനെ അഭിനന്ദിച്ചത്.

Related Articles

Latest Articles