'Israel will provide all support to the families of victims of terrorist attacks, whether Israeli or foreign'; Israel Embassy condemned
ദില്ലി: ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ ഇസ്രായേൽ എംബസി. കൊല്ലപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ഇസ്രായേൽ അറിയിച്ചു. ഇവിടെ ഇസ്രായേലിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന എല്ലാ പൗരന്മാരെയും തുല്യമായാണ് ഈ രാജ്യം കണക്കാക്കുന്നത് എന്നും ഇസ്രായേൽ വ്യക്തമാക്കി.
“വടക്കൻ ഇസ്രായേലിലെ മാർഗലിയോട്ടിൽ സമാധാനപരമായി കൃഷി ചെയ്തുകൊണ്ടിരുന്ന കർഷകർക്ക് നേരെ ഷിയാ ഭീകര സംഘടനയായ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഭീകരരുടെ ഈ ഭീരുത്വ നടപടി ഏറെ ഞെട്ടലുളവാക്കുന്നതാണ്. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു.
ഇസ്രായേലിലെ ഏറ്റവും മികച്ച ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണ് പരിക്കേറ്റവർ കഴിയുന്നത്. ഇവിടെ ഇസ്രായേലിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന എല്ലാ പൗരന്മാരെയും തുല്യമായാണ് ഈ രാജ്യം കണക്കാക്കുന്നത്. അവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും ഇസ്രായേൽ നൽകും” എന്ന് ഇന്ത്യയിലെ ഇസ്രായേൽ എംബസി എക്സിൽ കുറിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇസ്രായേലിൽ ഭീകരരുടെ മിസൈലാക്രമണം നടന്നത്. സംഭവത്തിൽ കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരിലും മലയാളിയുണ്ട്. ഇയാൾ ഇടുക്കി സ്വദേശിയാണെന്നാണ് വിവരം. പരിക്കേറ്റവരെല്ലാം കാർഷിക മേഖലയിലെ ജോലിക്കാരായിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…