International

“ബന്ദിയായ അവസാന ഇസ്രയേലി പൗരനും മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല,ഒരു ഇന്ധനട്രക്ക് പോലും ഗാസയിൽ പ്രവേശിക്കില്ല!” നിലപാട് വ്യക്തമാക്കി ഇസ്രയേൽ; ഇസ്രയേൽ ഊർജമന്ത്രിയുടെ പ്രസ്താവന ഹമാസ് കമാൻഡർ മഹ്‌മൂദ് അൽ സഹറിന്റെ ഭീഷണി സന്ദേശത്തിന് തൊട്ട് പിന്നാലെ

ജറുസലേം: അതിർത്തി തകർത്ത് നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരിതിക്കുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണം കരയുദ്ധത്തിന്റെ വക്കിൽ എത്തി നിൽക്കവേ ഹമാസിന് അന്ത്യശാസനവുമായി ഇസ്രയേൽ ഊർജ മന്ത്രി ഇസ്രയേൽ കാട്‌സ് രംഗത്ത് വന്നു. ഇസ്രയേലില്‍ നിന്ന് ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയവരിൽ അവസാനത്തെയാളെയും മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് അനുവദിക്കുകയില്ലെന്നാണ് മുന്നറിയിപ്പ്.

‘ഇസ്രയേലില്‍ നിന്നുള്ള ബന്ദികള്‍ മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല, ഒരു ഇന്ധനട്രക്ക് പോലും ഗാസയിലേക്ക് പ്രവേശിക്കില്ല’, പ്രസ്താവനയിൽ ഇസ്രയേൽ കാട്‌സ് വ്യക്തമാക്കി. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവശേഷിച്ച ഇന്ധനം തീര്‍ന്നതോടെ പാലസ്തീനിലെ ഏക താപനിലയം ഇന്നലെ അടച്ചുപൂട്ടിയിരുന്നു.

150-ഓളം ഇസ്രയേലി പൗരന്മാരെയും വിദേശികളേയും ഇരട്ടപൗരത്വമുള്ളവരേയും അടക്കം 150 ലധികം ആളുകളെയാണ് ഹമാസ് തീവ്രവാദികൾ കടത്തിക്കൊണ്ട് പോയത്. ഇതിൽ 30 ബന്ദികൾ ഗാസയിലെ ഒളിത്താവളത്തിലുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റുള്ളവർ എവിടെയാണെന്നതിൽ വ്യക്തതയില്ല. ഇസ്രയേൽ പ്രത്യാക്രമണം രൂക്ഷമായതോടെ ബന്ദികളെ ഓരോരുത്തരെയായി കൊലപ്പെടുത്തുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിരുന്നു.

ഇസ്രയേൽ കാട്‌സിന്റെ പ്രസ്താവന പുറത്ത് വരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഹമാസ് കമാൻഡർ മഹ്‌മൂദ് അൽ സഹറിന്റെ ഭീഷണി വീഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു. ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്നും ലോകം മുഴുവൻ ഇസ്‌ലാമിന് കീഴിൽ കൊണ്ട് വരുമെന്നുമായിരുന്നു ഭീഷണി. പലസ്തീൻ ജനതയ്ക്കും ലെബനൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കുമെന്നും സഹർ വീഡിയോ സന്ദേശത്തിൽ പറയുന്നു.

അതെ സമയം ഹമാസിന്റെ സായുധവിഭാഗമായ അൽ കസം ബ്രിഗേഡ്‌സിന്റെ തലവനായ മുഹമ്മദ് ദെയ്ഫാണ് ആക്രമണത്തിന്റെ ആസൂത്രകനെന്നാണ് കരുതപ്പെടുന്നത്. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് ഇസ്രയേൽ സൈന്യം. തീവ്രവാദി ആക്രമണത്തിന് പിന്നാലെ ദെയ്ഫിന്റെ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ കടന്നുകയറിയതിനുള്ള തിരിച്ചടിയാണെന്ന് തീവ്രവാദി ആക്രമമെന്നാണ് ദെയ്ഫ് ശബ്ദ സന്ദേശത്തിൽ അവകാശപ്പെടുന്നത്.

2021 മേയിലായിരുന്നു ഇസ്രയേൽ പോലീസും പട്ടാളവും അൽ അഖ്‌സയിൽ കടന്നത്. അന്ന് ഇസ്രയേലും ഹമാസും തമ്മിൽ നടത്തിയ യുദ്ധം 11 ദിവസമാണ് നീണ്ടത്. ഇയാളെ വധിക്കാൻ ഏഴുതവണ ഇസ്രയേൽ ശ്രമിച്ചു. ഏറ്റവുമൊടുവിലത്തെ വധശ്രമം 2021-ലായിരുന്നു. അതും അതിജീവിച്ചു. ദെയ്ഫ് ഒരിക്കലും പരസ്യമായി രംഗത്തുവന്നിട്ടില്ല. മൂന്ന് ചിത്രങ്ങൾ മാത്രമാണ് ദെയ്ഫിന്റേതായി പുറം ലോകത്ത് വന്നിട്ടുള്ളൂ. ഒന്ന് ഒരു നിഴൽച്ചിത്രം. മറ്റൊന്ന് കൗമാര കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലേതാണ്. വേറൊന്ന് മുഖംമറച്ചതും. ഇസ്രയേലിന്റെ വധശ്രമങ്ങളിൽ ദെയ്ഫിന്റെ ഒരു കണ്ണു നഷ്ടപ്പെട്ടെന്നും ഒരുകാലിന് ഗുരുതരമായി പരിക്കേറ്റെന്നും ഹമാസ് വൃത്തങ്ങൾ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഇയാൾ എവിടെയാണെന്നത് ഇന്നും അജ്ഞാതമാണ്. ഗാസയിലെ ആയിരക്കണക്കിന് തുരങ്കങ്ങളിലൊന്നിൽ ഒളിച്ചിരിക്കുകയാവാമെന്നു കരുതുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ദെയ്ഫിന്റെ സഹോദരനും കുടുംബത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. പിതാവിന്റെ വീടിനുനേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഗാസയിൽ തുരങ്കങ്ങളുണ്ടാക്കുന്നതിനും ബോംബുകളുണ്ടാക്കുന്നതിനും ചുക്കാൻപിടിച്ചത് ദെയ്ഫാണ്. 2014-ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇയാളുടെ ഭാര്യയും ഏഴുമാസം പ്രായമുള്ള മകനും മൂന്നുവയസ്സുള്ള മകളും കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലെത്തുമ്പോൾ ഇരുഭാഗത്തുമായി മരണം 3,600 കടന്നു. കരയുദ്ധത്തിലേക്ക് ഇസ്രയേൽ സൈന്യം കടന്നേക്കുമെന്നാണ് അന്തർദേശീയ മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഗാസ മുനമ്പിൽ മൂന്ന് ലക്ഷത്തോളം വരുന്ന ഇസ്രയേലി സൈന്യം തമ്പടിച്ചിട്ടുണ്ട്. അമേരിക്കയുടെ രണ്ട് പടക്കപ്പലുകളും മേഖലയ്ക്ക് സമീപമുണ്ട്. അതിനാൽ തന്നെ ഇനിയുള്ള രണ്ട് ദിനങ്ങൾ അതി നിർണ്ണായകമാകും.

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

1 hour ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

1 hour ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

2 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

3 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

3 hours ago