റാസ ഖാദ്രി പ്ലക്കാർഡുമായി മക്കയിൽ
ഭോപ്പാൽ: രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിക്കാൻ മക്കയിലെ പള്ളിയിൽ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാർഡ് ഉയർത്തിയതിനെത്തുടർന്ന് അറസ്റ്റിലായ മധ്യപ്രദേശിലെ പ്രാദേശിക കോൺഗ്രസ് നേതാവ് 8 മാസത്തെ തടവിനും 99 ചാട്ടവാർ അടിക്കും ശേഷം നാട്ടിൽ വിമാനമിറങ്ങി. നിവാരി ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് റാസ ഖാദ്രിയാണ് അമിതാവേശത്തിൽ മക്കയിൽ വച്ച് പ്ലക്കാർഡ് ഉയർത്തിയതിന് ശിക്ഷിക്കപ്പെട്ടത്.
2023 ജനുവരിയിലാണ് സംഭവം. അമ്മൂമ്മയ്ക്കൊപ്പം ഹജ്ജിന് പോയതാണ് നേതാവ് . അവിടെ വച്ചാണ് പ്ലക്കാഡും പിടിച്ച് തീർത്ഥാടക വേഷത്തിൽ ചിത്രമെടുത്ത് ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ നേതാക്കളടക്കം ഷെയർ ചെയ്തതോടെ സംഭവം വൈറലായി. ഇതോടെ മക്ക സിറ്റിയിലെ റൂമിലെത്തി സൗദി അറേബ്യൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
8 മാസത്തേക്കാണ് പോലീസ് ജയിലിലടച്ചത്. അതിൽ രണ്ട് മാസത്തോളം ഇരുട്ടുമുറിയിലാണ് കിടന്നത്. കഴിക്കാൻ ഉണങ്ങിയ റൊട്ടി മാത്രമാണ് പോലീസ് ഇയാൾക്ക് കൊടുത്തത്. പോലീസ് ഉദ്യോഗസ്ഥർ ഉറങ്ങാൻ പോലും അനുവദിച്ചില്ലെന്നും വായിൽ വെള്ളം ഒഴിച്ച് എപ്പോഴും തന്നെ ഉണർത്തുമായിരുന്നുവെന്നും മാനസികമായി വലിയ പീഡനമാണ് താൻ അനുഭവിച്ചതെന്നും റാസ വെളിപ്പെടുത്തി. ഒക്ടോബർ നാലിനാണ് ശിക്ഷ കഴിഞ്ഞ് റാസ ഖാദ്രി നാട്ടിലെത്തിയത്. റാസയെ രാഹുൽ ഗാന്ധി തിരിഞ്ഞു നോക്കുക പോയിട്ട് ഒരു റാസയ്ക്ക് പിന്തുണയറിയിച്ച് സമൂഹ മാദ്ധ്യമത്തിൽ ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല. ഇത് പ്രദേശിക കോൺഗ്രസ് പ്രവർത്തകരിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…